ഹൈദരാബാദ്: ലാൻഡിങ്ങിനിടെ ജസീറ എയർവേസിന്റെ വിമാനത്തിനു തീപിടിച്ചു. ഹൈദരാബാദ് രാജിവ് ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. 145 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടത്തിൽ ആർക്കും പരുക്കില്ല.
കുവൈത്തിൽ നിന്നു ഹൈദരാബാദിലേക്കെത്തിയ ജെ9-608 വിമാനത്തിന്റെ എൻജിനുകളിലൊന്നിലാണു തീപിടിച്ചത്. റൺവേയിലേക്ക് വിമാനം ഇറങ്ങിയതിനു പിന്നാലെയായിരുന്നു തീപിടിത്തം.
Close shave for around 150pax @RGIAHyd Kuwait to Hyderabad @JazeeraAirways J9-608 engine got fire during landing. (Shocking video) #Avgeeks pic.twitter.com/tE0PPbr88V
— Ashoke Raj (@ashokeraj007) August 2, 2018
എയർ ട്രാഫിക് കൺട്രോളിലെയും ഗ്രൗണ്ട് സ്റ്റാഫിലെയും ചിലരാണ് ചെറിയ തീപ്പൊരി ആദ്യം ശ്രദ്ധിച്ചത്. പൈലറ്റിനെ വിവരമറിയിച്ചതിനെത്തുടർന്ന് ഉടൻ രണ്ട് എൻജിനുകളും നിർത്തിയത് രക്ഷയായി. തുടർന്ന് അഗ്നിശമന വിഭാഗം എത്തി തീയണച്ചു. എല്ലാ യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു.
എൻജിനിൽ തീ സ്ഥിരീകരിച്ച വിമാനത്താവളം അധികൃതർ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് അറിയിച്ചു. സംഭവത്തിൽ ജസീറ എയർലൈൻസ് പ്രതികരിച്ചിട്ടില്ല.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.