മോഷണമുതലുമായി ഓട്ടോ ഡ്രൈവറും ഭാര്യയും പിടിയില്‍;കണ്ടെടുത്തത് വന്‍ തുക.

ബെംഗളൂരു∙ 3.35 കോടി രൂപയുടെ മോഷണമുതലുകളുമായി ദമ്പതികൾ പിടിയിൽ. തമിഴ്നാട് സ്വദേശിയും നഗരത്തിൽ ഓട്ടോ ഡ്രൈവറുമായ എസ്.കിരൺകുമാർ, ഭാര്യ രേഷ്മ എന്നിവരാണ് കോറമംഗല പൊലീസിന്റെ പിടിയിലായത്.ഇവരിൽ നിന്ന് 3.75 കിലോ സ്വർണാഭരണങ്ങൾ, രണ്ട് ലക്ഷം രൂപ, 2.5 കിലോ വെള്ളി, ചെമ്പ് പാത്രങ്ങൾ, ബൈക്ക് എന്നിവ കണ്ടെടുത്തു.

  ഹോസ്റ്റലിൽ ആറാം ക്ലാസുകാരൻ മരിച്ച നിലയിൽ; അധ്യാപകന്റെ മർദ്ദനമെന്ന് പരാതി, വൻ സംഘർഷം!

കവർച്ച ചെയ്യുന്ന വസ്തുക്കൾ വിറ്റ് ആഡംബര ജീവിതം നയിക്കുകയായിരുന്നു ഇവരെന്ന് പൊലീസ് പറഞ്ഞു.ജയന്ത് എസ്.ബേഡ എന്നയാളുടെ വീട്ടിൽ രേഷ്മ മുൻപ് ജോലിക്ക് നിന്നിരുന്നു.ഇവിടെ നിന്ന് സ്വർണാഭരണങ്ങൾ കവർച്ച പോയതായുള്ള പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ്  ദമ്പതികൾ പിടിയിലായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ബെംഗളൂരു വെറുമൊരു നഗരമല്ല, അതൊരു വഴിത്തിരിവാണ്'; ട്രാഫിക്കും വാടകയും സഹിച്ചും ജനങ്ങൾ ഐടി നഗരത്തിൽ തുടരുന്നതിന്റെ രഹസ്യം പങ്കുവെച്ച് ടെക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts