ഒറ്റദിവസം കൊണ്ട് ലക്ഷങ്ങൾ; ടിക്കറ്റ് കളക്ഷനിൽ റെക്കോർഡിട്ട് ലാൽബാഗ്; പക്ഷേ കാഴ്ചക്കാർക്ക് കിട്ടിയത് പണി

ബെംഗളൂരു: ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബെംഗളൂരു ലാൽബാഗ് പുഷ്പമേള കാണാൻ വാരാന്ത്യത്തിൽ ജനസാഗരമെത്തിയെങ്കിലും, പെയ്ത കനത്ത മഴ മേളയുടെ സംഘാടനത്തിലെ വീഴ്ചകൾ പൂർണ്ണമായും തുറന്നുകാട്ടി. ചെളിയും വെള്ളക്കെട്ടും നിറഞ്ഞ പാതകളും കുഴികളും കുട്ടികളും വയോധികരും വിദ്യാർത്ഥികളുമടങ്ങുന്ന സന്ദർശകരെ ഏറെ വലച്ചു. റോഡുകളിലെ വെള്ളക്കെട്ട് കാരണം ലാൽബാഗിലെ നടത്തം സന്ദർശകർക്ക് വൻ ദുരിതമായി മാറി.

മഴ കനത്തു പെയ്തിട്ടും ഞായറാഴ്ച മാത്രം 1.23 ലക്ഷത്തിലധികം ആളുകളാണ് ലാൽബാഗിലെത്തിയത്. ഒറ്റദിവസം കൊണ്ട് 58 ലക്ഷത്തോളം രൂപയാണ് ടിക്കറ്റ് വരുമാനമായി ലഭിച്ചത്. ഗംഗാ സാമ്രാജ്യത്തിന്റെ കലയും സംസ്‌കാരവും പാരമ്പര്യവും പ്രമേയമാക്കിയാണ് ഇത്തവണത്തെ പുഷ്പമേള ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി പൂക്കളാൽ നിർമ്മിച്ച ശിലാശാസനങ്ങൾ, സ്തൂപങ്ങൾ, ബസദികൾ എന്നിവ കാണാനാണ് വൻജനത്തിരക്ക് അനുഭവപ്പെട്ടത്. എന്നാൽ പെയ്ത മഴ സന്ദർശകരുടെ അനുഭവം പൂർണ്ണമായും മാറ്റിമറിച്ചു. ഗ്ലാസ് ഹൗസിന് എതിർവശത്തുള്ള ഫൗണ്ടന് സമീപമുള്ള താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കെട്ടിക്കിടന്ന് ചെറിയ കുളം പോലെയായി. ഇതുകാരണം ചെളിയിലൂടെ നടന്നു വേണമായിരുന്നു ആളുകൾക്ക് എക്സിബിഷൻ കേന്ദ്രത്തിലേക്ക് എത്തുവാൻ.

  ബെംഗളൂരു കെ.ആർ സർക്കിളിൽ ബി.എം.ടി.സി ഇ-ബസ് ഓട്ടോയിലിടിച്ച്അപകടം; ഡ്രൈവർ മരിച്ചു

മഴ സാധ്യത മുന്നിൽ കണ്ടുകൊണ്ട് കൃത്യമായ മുൻകരുതലുകൾ എടുക്കുന്നതിൽ അധികൃതർ പരാജയപ്പെട്ടുവെന്ന വിമർശനം ഇതോടെ ശക്തമായിട്ടുണ്ട്. എൻട്രി ഫീ നൽകി എത്തുന്ന പൊതുജനങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങളും സുരക്ഷിതമായ സഞ്ചാരപാതയും ഉറപ്പാക്കാത്തതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. വലിയ രീതിയിൽ പരാതികൾ ഉയർന്നപ്പോഴും മേള കാണാൻ എത്തുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. ഓഗസ്റ്റ് 6-ന് മേളയുടെ ആദ്യദിനം 20,200 പേരാണ് എത്തിയത്. ഓഗസ്റ്റ് 7-ന് 31,755 പേരും, ശനിയാഴ്ച 59,108 പേരും പുഷ്പമേള സന്ദർശിച്ചു.

  ലോകകപ്പ് ആവേശം; അർദ്ധരാത്രിയിലും ബെംഗളൂരു ഉണർന്നിരിക്കാൻ വൻ പദ്ധതികളുമായി പബ്ബുകളും ഹോട്ടലുകളും

ഞായറാഴ്ചയാണ് ഏറ്റവും വലിയ ജനത്തിരക്ക് അനുഭവപ്പെട്ടത്. ആദ്യ നാല് ദിവസങ്ങൾ പിന്നിടുമ്പോൾ ആകെ 2,34,583 ആളുകൾ മേള സന്ദർശിക്കുകയും ടിക്കറ്റ് വരുമാനമായി ഏകദേശം 98.11 ലക്ഷം രൂപ ലഭിക്കുകയും ചെയ്തു. വരും ദിവസങ്ങളിലും കൂടുതൽ ആളുകൾ എത്താൻ സാധ്യതയുള്ളതിനാൽ, ചെളി നിറഞ്ഞ വഴികളും വെള്ളക്കെട്ടുകളും പരിഹരിച്ച് അടിസ്ഥാന സൗകര്യങ്ങൾ അടിയന്തരമായി മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് പൊതുജനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആദ്യം നിരാഹാര സമരവും ലാത്തിച്ചാർജ്ജും നേരിടൂ, ശേഷം രാജി വെക്കാം': പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവന വിവാദത്തിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts