ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിലെ കടുത്ത ഗതാഗതക്കുരുക്ക് ജീവനക്കാരുടെ മാനസികാരോഗ്യത്തെ തകിടം മറിക്കുന്നതിനൊപ്പം കമ്പനികളുടെ ഉൽപ്പാദനക്ഷമതയെയും ഗുരുതരമായി ബാധിക്കുന്നു. ലോകത്തിലെ ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്കുള്ള നഗരങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ബെംഗളൂരുവിൽ, സാധാരണ ജനങ്ങളുടെ നിത്യജീവിതം റോഡുകളിൽ ഹോമിക്കപ്പെടുകയാണ്.
നഷ്ടമാകുന്നത് മാസങ്ങൾ, വർദ്ധിക്കുന്ന മാനസിക സമ്മർദ്ദം
തിരക്കേറിയ സമയങ്ങളിൽ വെറും 10 കിലോമീറ്റർ സഞ്ചരിക്കാൻ 40 മിനിറ്റോളമാണ് നഗരത്തിൽ വേണ്ടിവരുന്നത്. ദിവസേന രണ്ടോ മൂന്നോ മണിക്കൂർ യാത്ര ചെയ്യുന്ന നഗരവാസികൾക്ക് വർഷത്തിൽ ഒരു മാസം വരെയാണ് റോഡിൽ മാത്രം നഷ്ടമാകുന്നത്. കോവിഡിന് ശേഷം കമ്പനികൾ ജീവനക്കാരെ ഓഫീസിലേക്ക് തിരികെ വിളിച്ചതോടെ റോഡുകളിലെ അനിശ്ചിതത്വവും യാത്രക്കാരുടെ മാനസിക സമ്മർദ്ദവും ഇരട്ടിയായി. ഇത് കടുത്ത ഉത്കണ്ഠ, വിഷാദം, ശാരീരിക ക്ഷീണം, മസ്തിഷ്ക മന്ദത (Mind Fog) എന്നിവയ്ക്ക് കാരണമാകുന്നുണ്ടെന്ന് ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു
തൊഴിലിടങ്ങളിലെ ഉൽപ്പാദനക്ഷമത തകരുന്നു
ഓഫീസിലെത്തുന്നതിന് മുൻപുള്ള നീണ്ട യാത്ര ജീവനക്കാരുടെ ജോലിയിലെ ശ്രദ്ധ കുറയ്ക്കുന്നതായും, തിരിച്ചുള്ള യാത്രയെക്കുറിച്ചുള്ള ആശങ്ക കമ്പനികളുടെ ഉൽപ്പാദനക്ഷമതയെത്തന്നെ ബാധിക്കുന്നതായും വ്യവസായ കൂട്ടായ്മകൾ വ്യക്തമാക്കുന്നു. വാഹനത്തിലിരുന്ന് ഔദ്യോഗിക യോഗങ്ങളിൽ പങ്കെടുക്കേണ്ടി വരുന്ന അവസ്ഥ നഗരവാസികളുടെ ദൈനംദിന ജീവിതത്തെ കടുത്ത ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]