ബെംഗളൂരു: യാത്രയ്ക്കിടെ ട്രെയിനിൽ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് അപ്പപ്പോൾ പരാതിപ്പെടാൻ ഇന്നുമുതൽ ബെംഗളൂരു ഡിവിഷനിലെ എല്ലാ ദീർഘദൂര ട്രെയിനുകളിലും ‘ട്രെയിൻ ക്യാപ്റ്റന്റെ’ സേവനം ലഭ്യമാകും. ഓരോ ട്രെയിനിലെയും മുതിർന്ന ടിക്കറ്റ് പരിശോധകനെയാണ് (ടിടിഇ) ട്രെയിൻ ക്യാപ്റ്റനായി നിയമിക്കുക. എളുപ്പത്തിൽ തിരിച്ചറിയാൻ പ്രത്യേക ബാഡ്ജ് ധരിച്ചിട്ടുള്ള ക്യാപ്റ്റന്റെ മൊബൈൽ നമ്പറും എല്ലാ യാത്രക്കാർക്കും ലഭിക്കും.
ശുചിമുറികളുടെ ശോചനീയാവസ്ഥ, പ്രവർത്തന രഹിതമായ ഫാൻ–എസി, വൃത്തിഹീനമായ കോച്ചുകൾ, ശുചിമുറികളിലെ ജലദൗർലഭ്യം, കവർച്ച, സഹയാത്രികരുടെ മോശം പെരുമാറ്റം തുടങ്ങി ട്രെയിൻ യാത്രയ്ക്കിടെ നേരിടുന്ന ഏതു പ്രശ്നവും ക്യാപ്റ്റനെ അപ്പപ്പോൾ അറിയിക്കാം. റെയിൽവേ സുരക്ഷാ സേന, സാങ്കേതിക വിഭാഗം തുടങ്ങി ബന്ധപ്പെട്ട അധികൃതരുടെ സേവനം ക്യാപ്റ്റൻ ഉറപ്പാക്കും. കഴിഞ്ഞ മാസം ബെംഗളൂരുവിൽ നിന്നു മംഗളൂരു വഴിയുള്ള കണ്ണൂർ, കാർവാർ എക്സ്പ്രസുകളിൽ (16511–12–13–14) പരീക്ഷണാടിസ്ഥാനത്തിൽ ട്രെയിൻ ക്യാപ്റ്റൻമാരുടെ സേവനം ഏർപ്പെടുത്തിയിരുന്നു.
Related posts
-
മൈസൂരു-ബെംഗളൂരു പാതയിൽ ഗതാഗതനിയമലംഘനത്തിന് ഇതുവരെ ചുമത്തിയത് 4 കോടി
ബെംഗളൂരു: മൈസൂരു-ബെംഗളൂരു ദേശീയ പാതയില്‍ മൂന്നുവർഷത്തിനിടെ രജിസ്റ്റർ ചെയ്തത് 13 ലക്ഷം... -
ടെക്കി യുവാവിന്റെ മരണത്തിൽ തുറന്നു പറച്ചിലുമായി പിതാവ്
ബെംഗളൂരു: വ്യാജ സ്ത്രീധനപീഡന ആരോപണത്തില്‍ ബെംഗളൂരുവില്‍ ഐടി ജീവനക്കാരനായ അതുല്‍ സുഭാഷ്... -
മരുമകളെ ഭർതൃപിതാവ് തലക്കടിച്ച് കൊലപ്പെടുത്തി; പ്രതി ഒളിവിൽ
ബെംഗളൂരു: ബലാത്സംഗം ചെയ്യാൻ വിസമ്മതിച്ച മരുമകളെ ഭർതൃപിതാവ് കൊലപ്പെടുത്തി. റായ്ച്ചൂരിലെ ജുലഗേര...