വി.ഡി സതീശൻ മുഖ്യമന്ത്രി ആകാൻ പട്ടും തിരിയും നൽകി കോൺഗ്രസ് പ്രവർത്തകരുടെ നേർച്ച

വി.ഡി സതീശൻ മുഖ്യമന്ത്രി ആകാൻ പട്ടും തിരിയും നൽകി കോൺഗ്രസ് പ്രവർത്തകരുടെ നേർച്ച. കരുനാഗപ്പള്ളി ഷെയ്ഖ് മസ്ജിദിലാണ് തഴവയിലെ കോൺഗ്രസ് പ്രവർത്തകർ നേർച്ച നടത്തിയത്.

സതീശന്റെ ചിത്രമുള്ള പ്ലക്കാർഡുകളുമായാണ് പ്രവർത്തകർ എത്തിയത്. “നിലപാടിന്റെ രാജകുമാരന് അഭിവാദ്യങ്ങൾ” എന്നെഴുതിയ ബോർഡുകളായിരുന്നു ഇവർ കൈയ്യിലേന്തിയിരുന്നത്. സംഘമായി എത്തിയ പ്രവർത്തകർ മസ്ജിദിൽ പട്ടുസമർപ്പിക്കുകയും തിരി തെളിക്കുകയും ചെയ്ത് തങ്ങളുടെ പ്രിയപ്പെട്ട നേതാവിനായി പ്രാർത്ഥിച്ചു.

  ബെംഗളൂരു സ്മാർട്ട് സിറ്റിയാകുന്നു; ഐഒസി ജംഗ്ഷനിൽ വമ്പൻ റോട്ടറി മേൽപ്പാലം കൂടി വരുന്നു

അതേസമയം കേരളത്തിലെ മുഖ്യമന്ത്രിയെ കണ്ടെത്തുന്നതിൽ അനിശ്ചിതത്വം തുടരുകയാണ്. ഇന്നും തീരുമാനമായില്ല. എന്നാൽ മുഖ്യമന്ത്രിയെ വ്യാഴാഴ്ച പ്രഖ്യാപിക്കുമെന്ന് കോൺഗ്രസ് എംപിയും എഐസിസി മാധ്യമവിഭാഗം തലവനുമായ ജയ്‌റാം രമേശ് വ്യക്തമാക്കി.

ഡൽഹിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. രമേശ് ചെന്നിത്തല, വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ എന്നിവരിൽ ആരാകും മുഖ്യമന്ത്രി എന്ന കാര്യത്തിൽ നാളെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പുതുപ്പള്ളിയിൽ ആധിപത്യം തുടർന്ന് ചാണ്ടി ഉമ്മൻ; ലീഡ് നില ഇരുപതിനായിരം കടന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കടുത്ത ഉഷ്ണതരംഗത്തിൽ രാജ്യം; ലോകത്തിലെ ഏറ്റവും ചൂടേറിയ 100 നഗരങ്ങളിൽ 95-ഉം ഇന്ത്യയിൽ, കർണാടകയിൽ നിന്ന് മൂന്ന് ജില്ലകൾ
[masterslider id="10"]

Related posts

Click Here to Follow Us