ബെംഗലൂരു : ഇടക്കാലത്ത് ബൈക്കിലെത്തി മാല പൊട്ടിക്കുന്ന സംഘം നഗരത്തില്‍ വ്യാപകമായിരുന്നു …സിറ്റിയുടെ വിവിധ ഭാഗങ്ങളില്‍ പാര്‍ക്കുകള്‍ കേന്ദ്രീകരിച്ചായിരുന്നു കേസുകള്‍ അധികവും റിപ്പോര്‍ട്ട് ചെയ്തിരുന്നത് …നടക്കാനിറങ്ങുന്ന സ്ത്രീകളെ ഈ കൂട്ടര്‍ ഉന്നം വെയ്ക്കുന്നതും ആക്രമിക്കുന്നതും ..ഇപ്പോള്‍ ബൈക്കിലെത്തി മൊബൈല്‍ ഫോണുകളും കവരുന്ന സംഘം നഗരത്തില്‍ വ്യാപകമെന്നു പോലീസ് ജാഗ്രത നിര്‍ദേശം നല്‍കുന്നു ..കഴിഞ്ഞ ദിവസം എച്ച് എസ് ആര്‍ ലേ ഔട്ടിനു സമീപം യുവാവിന്റെ മൊബൈല്‍ ഫോണ്‍ കവര്‍ന്ന മോഷ്ടാവിനെ ജനക്കൂട്ടം പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു …കഴിഞ്ഞ വെള്ളിയാഴ്ച കെ ആര്‍ റോഡിനു സമീപം കാല്‍ നടയായി സഞ്ചരിച്ച ഋഷികേഷ് എന്ന യുവാവിന്റെ റെഡ്മി ഫോര്‍ മൊബൈല്‍ ,ബൈക്കില്‍ കുതിച്ചുവന്ന മോഷ്ടാവ് പെട്ടെന്ന് തട്ടിയെടുക്കുകയായിരുന്നു …യുവാവിന്റെ നില വിളികേട്ട് ഓടി കൂടിയ ജനകൂട്ടം മോഷ്ടാവിനെ രക്ഷപെടാന്‍ അനുവദിക്കാതെ പിടികൂടുകയായിരുന്നു ..
ഹോസൂര്‍ റോഡില്‍ ആന്ധ്രാപ്രദേശ് സ്വദേശിയായ കോളേജ് വിദ്യാര്‍ഥിയുടെ മൊബൈല്‍ ഫോണും ഇതേ രീതിയില്‍ ബൈക്കിലെത്തിയ മോഷ്ടാക്കള്‍ തട്ടിയെടുക്കാന്‍ ശ്രമം നടത്തി ….ഒടുവില്‍ ജനക്കൂട്ടം ഇവരെയും പിടി കൂടി പോലീസില്‍ ഏല്പിച്ചു ..ഫോണുകള്‍ മോഷണം പോയാല്‍ എളുപ്പം കണ്ടെത്താന്‍ കഴിയുന്ന ന്യൂതന രീതികള്‍ വിപണിയില്‍ ആവിഷ്കരിച്ചതിനാല്‍ ഇടക്കാലത്ത് ഇത്തരം കവര്‍ച്ചകള്‍ കുറവായിരുന്നു ..എന്നാല്‍ കരിച്ചന്തകള്‍ കേന്ദ്രീകരിച്ചു ഇതിനെ മറികടക്കാന്‍ പ്രത്യേക സംവിധാനങ്ങള്‍ ലഭ്യമെന്നു തന്നെയാണ് സൈബര്‍ വിദഗ്ദര്‍ പറയുന്നത് …..