പ്രമുഖരുടെ സോഷ്യല്‍ മീഡിയ’ ചരമ കുറിപ്പില്‍’ ഒടുവില്‍ വി കെ ശ്രീരാമനും..! വ്യാജ പ്രചരണം നടത്തിയ കേസില്‍ ബെംഗളൂരുവില്‍ ജോലി ചെയ്യുന്ന യുവാവ് അറസ്റ്റില്‍ ….

തൃശൂര്‍ : നടനും എഴുത്തുകാരനും അവതാരകനുമായ വി കെ ശ്രീരാമന്‍ മരിച്ചുവെന്നു വ്യാജ പ്രചാരണം നടത്തിയ യുവാവു അറസ്റ്റില്‍ ..ബംഗലൂരുവില്‍ ഇന്റീരിയര്‍ ഡിസൈനറായി ജോലി ചെയ്യുന്ന കോഴിക്കോട് കോവൂര്‍ സ്വദേശി ബെഗീഷിനെ ആണ് കഴിഞ്ഞ ദിവസം ബംഗലൂരുവില്‍ നിന്ന് വിളിച്ചു വരുത്തി പോലീസ് അറസ്റ്റു ചെയ്തത് ..
 
വി കെ ശ്രീരാമനെ ബഗീഷ് ഇതുവരെ നേരിട്ട് കാണുകയോ പരിചയപ്പെടുകയോ ചെയ്തിട്ടില്ല എന്ന് പോലീസ് പറഞ്ഞു …അതെ സമയം ഇരുവരും തമ്മില്‍ വ്യക്തിവൈരാഗ്യമോ മറ്റോ ഇല്ലെന്നും അന്വേഷണത്തില്‍ പോലീസിനു ബോധ്യമായി ….മൂന്ന് ലക്ഷത്തിലധികം ആളുകള്‍ ശ്രീരാമന്‍ മരിച്ചു വെന്ന പോസ്റ്റില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചിട്ടുണ്ട് ..ധാരാളം ഷെയറുകളും പോയിട്ടുണ്ട് ..യുവാവിനെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു …
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ക്യാമ്പസിൽ ചക്ക പറിക്കാൻ കയറിയ എം.എസ്സി വിദ്യാർത്ഥി വീണു മരിച്ചു; വിടപറഞ്ഞത് റിപ്പബ്ലിക് ദിന പരേഡിൽ കർണാടകയെ നയിച്ച പ്രതിഭ
  ഔദ്യോഗിക വാഹനം ഒഴിവാക്കി നമ്മ മെട്രോയിൽ യാത്ര ചെയ്ത് കർണാടക ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts