താര രാജാവിന്‌ ഇരുപതാം നൂറ്റാണ്ട് ..! താര പുത്രന് ”ഇരുപത്തിയൊന്നും ”…അധോലോകത്തിന്റെ കഥ പറയുന്ന പ്രണവ് -അരുണ്‍ ഗോപി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി ….!

രാമലീല എന്ന സൂപ്പര്‍ ഹിറ്റ്‌ ചിത്രത്തിന്റെ സംവിധായകന്‍ അരുണ്‍ ഗോപിയുടെ അടുത്ത ചിത്രത്തില്‍ നായകന്‍ പ്രണവ് മോഹന്‍ലാല്‍ ..അരുണ്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന പുതിയ ചിത്രത്തിന്റെ പേര് ”ഇരുപത്തിയോന്നാം നൂറ്റാണ്ട് ”എന്നാണ് …മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളില്‍ ഒന്നായ ഇരുപതാം നൂറ്റാണ്ടിന്റെ പേരുമായി ഏറെ സാദൃശ്യം തോന്നുന്നതും ആരാധകരുടെ പ്രതീക്ഷ ഇരട്ടിയാക്കുന്നു ..
 
..മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന പുതിയ ചിത്രം ആക്ഷന്‍ രംഗങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നുവെന്ന് സൂചനയുണ്ട് …പീറ്റര്‍ ഹെയ്ന്‍ ആണ് സംഘടന സംവിധാനം നിര്‍വഹിക്കുന്നത് ….ആമേന്‍ ,ഡബിള്‍ ബാരല്‍ തുടങ്ങി ഒട്ടേറെ മലയാളം തമിഴ് ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച അഭിനന്ദ്‌ രാമാനുജമാണ് ഈ ചിത്രത്തിലും ക്യാമറ കൈകാര്യം ചെയ്യുന്നത് ….
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐ.സി. സി ബന്ധം: ബെംഗളൂരുവിൽ 8 ഇടങ്ങളിൽ ഇ.ഡി റെയ്ഡ്
  പാകിസ്ഥാൻ താലിബാൻ അനുകൂലി: ബംഗാൾ സ്വദേശിയായ സുരക്ഷാ ജീവനക്കാരൻ ബെംഗളൂരുവിൽ പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മക്കൾക്ക് നമ്മൾ സ്‌നേഹത്തോടെ കൊടുക്കുന്നത് വിഷം; കാത്തിരിക്കുന്നത് വൻ ആപത്തെന്ന് മുന്നറിയിപ്പ്! പുതിയ നീക്കവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്
[masterslider id="10"]

Related posts