ബെംഗലൂരു : ആത്മഹത്യ ശ്രമം , പ്രവണത എന്നത് ഒരേ രീതിയില്‍ സമീപിക്കേണ്ട കാര്യമല്ലെന്ന് പോലീസിനോട് കര്‍ണ്ണാടക ഹൈക്കോടതി ….ഐ പി സി 309 വിധി ന്യായത്തിന്റെ പകര്‍പ്പ് അനുസരിച്ച് വിചാരണ നടത്തുന്ന കേസിലായിരുന്നു കോടതിയുടെ പരാമര്‍ശം ..സെക്ഷന്‍ അനുസരിച്ച് ആത്മഹത്യാ ശ്രമം നടത്തുകയോ ,അനുബന്ധമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുകയോ ചെയ്‌താല്‍ ഒരുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത് …കഴിഞ്ഞ ഒക്ടോബറില്‍ ലോക്കല്‍ പോലീസിന്റെ മാനസിക പീഡനം സഹിക്കവയ്യാതെ ഒളിവില്‍ പോയ കവി രാജ് എന്ന യുവാവിന്റെ കേസ് ആയിരുന്നു ഹൈക്കോടതി പരിഗണിച്ചത് …വീട്ടില്‍ നിന്നും അപ്രത്യക്ഷമാവുമ്പോള്‍ യുവാവ് പോലീസ് പീഡനങ്ങളെ പരാമര്‍ശിച്ചു മാതാപിതാക്കള്‍ക്ക് ഒരു കത്തെഴുതി വെച്ചിരുന്നു ..തുടര്‍ന്ന്‍ മകന്റെ തിരോധാനത്തെ കുറിച്ച് പിതാവ് പോലീസില്‍ പരാതി നല്‍കിയപ്പോള്‍ മകന്‍ ആത്മഹത്യ പ്രവണത കാട്ടുന്നതിനു കാരണം പിതാവു ആണെന്ന രീതിയില്‍ അദ്ദേഹത്തിനെയും പോലീസ് ഭീഷണിപ്പെടുത്തിയിരുന്നു …
തുടര്‍ന്ന് തുംകൂരുവിലെ ഒരു ലോഡ്ജില്‍ കവിരാജിനെ കണ്ടെത്തിയിരുന്നു …ശേഷം ആത്മഹത്യാ ശ്രമത്തിനു അയാള്‍ക്കെതിരെ കേസെടുത്തു …പക്ഷെ മാനസിക സമ്മര്‍ദ്ദം ഒഴിച്ച് നിര്‍ത്തിയാല്‍ യുവാവ് ആത്മഹത്യ ചെയ്യുവാന്‍ ഒരുങ്ങിയിരുന്നില്ല ..ഇതനുസരിച്ചുള്ള വിധി ന്യായത്തിലായിരുന്നു ജസ്റ്റിസ് കെ പനീന്ദ്രയുടെ വിധി …