റോഡിൽ കെട്ടിപ്പിടിച്ചും ചുംബിച്ചും കമിതാക്കകളുടെ ‘ലീലാവിലാസം’; ഇരുവരെയും വഴിയിൽ തടഞ്ഞ് നാട്ടുകാർ

ബെം​ഗളൂരു: വിദ്യാഭ്യാസ കേന്ദ്രമായ മണിപ്പാലിൽ പൊതുവഴിയിൽ അപമര്യാദയായി പെരുമാറിയ യുവദമ്പതികളെ നാട്ടുകാർ തടഞ്ഞു. ശനിയാഴ്ച രാത്രി വൈകി നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

വിദേശ രാജ്യങ്ങളിലേതിന് സമാനമായ രീതിയിൽ പൊതുസ്ഥലത്ത് പ്രണയചാപല്യങ്ങൾ കാട്ടിയ ദമ്പതികളെ പ്രദേശവാസികൾ ചോദ്യം ചെയ്തത് വാക്കേറ്റത്തിൽ കലാശിച്ചു.

സാംസ്‌കാരിക തകർച്ചയെന്ന് ആക്ഷേപം

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് വിദ്യാർത്ഥികൾ പഠിക്കുന്ന മണിപ്പാലിൽ, പാശ്ചാത്യ സംസ്കാരത്തിന്റെ അതിപ്രസരം സഭ്യതയുടെ അതിർവരമ്പുകൾ ലംഘിക്കുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.

  ടിക്കറ്റ് വിൽപന സജീവം: ഓണം ബമ്പറിലൂടെ കോടീശ്വരനാകാൻ ഏത് ജില്ലയിൽ നിന്ന് ടിക്കറ്റെടുക്കണം

പൊതുവഴിയിലാണെന്ന ബോധമില്ലാതെ പെരുമാറിയ കമിതാക്കളെ ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ നാട്ടുകാർ ഇടപെടുകയായിരുന്നു. എന്നാൽ തെറ്റ് തിരുത്തുന്നതിന് പകരം കമിതാക്കൾ നാട്ടുകാരോട് തർക്കിക്കുകയും അസാധാരണമായി പെരുമാറുകയും ചെയ്തു.

നടപടി വേണമെന്ന് ആവശ്യം

പുതുവത്സരാഘോഷ വേളകളിലും വാലന്റൈൻസ് ദിനത്തിലും ഇത്തരം പ്രവണതകൾ വർദ്ധിച്ചു വരികയാണെന്നും ഇത് മണിപ്പാലിന്റെ അന്തസ്സിന് കളങ്കമുണ്ടാക്കുന്നുവെന്നും ഉഡുപ്പി നിവാസികൾ പരാതിപ്പെട്ടു.

  ഐ.എസ്.ആർ.ഒ ആസ്ഥാനത്തിന് വീണ്ടും ബോംബ് ഭീഷണി; ജീവനക്കാരെ ഒഴിപ്പിച്ചു

നാട്ടുകാർ മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ ഇപ്പോൾ പോലീസിനും കൈമാറിയിട്ടുണ്ട്. പൊതുസ്ഥലത്തെ അശ്ലീല പ്രദർശനത്തിനെതിരെയും സഭ്യേതരമായ പെരുമാറ്റത്തിനെതിരെയും പോലീസ് കർശന നിയമനടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രായപൂർത്തിയാകാത്ത കാമുകിയെ വെടിവെച്ചുകൊന്ന് കുഴിച്ചുമൂടി; 16-കാരനും ബന്ധുക്കളും പിടിയിൽ; കാരണം ഞെട്ടിക്കുന്നത്
[masterslider id="10"]

Related posts