മോദിയ്ക്ക് താടിയുണ്ട്, ബിജെപി മുസ്‌ലിം വിരുദ്ധരല്ല! വിചിത്രവാദവുമായി യുപി മന്ത്രി

ലക്നോ: ബിജെപി മുസ്‌ലിം വിരുദ്ധ പാര്‍ട്ടിയല്ലെന്ന് ബോധ്യപ്പെടുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താടിയെ ഉദാഹരിച്ച് ഉത്തര്‍പ്രദേശ് മന്ത്രി. സംസ്ഥാന ന്യൂനപക്ഷ വകുപ്പ് മന്ത്രി മൊഹ്‌സിന്‍ റാസയാണ് വിചിത്രമായ കണ്ടുപിടിത്തം നടത്തിയത്.

‘ബിജെപി മുസ്‌ലിം വിരുദ്ധ പാര്‍ട്ടിയാണെന്ന് വലിയ പ്രചരണമുണ്ട്. ഇത് ശരിയല്ല, ബിജെപി ഒരു മുസ്‌ലിം വിരുദ്ധ പാര്‍ട്ടിയായിരുന്നെങ്കില്‍ പ്രധാനമന്ത്രി മോദി താടി വെക്കുമായിരുന്നില്ല. താടി വളര്‍ത്തുന്നത് ഇസ്‌ലാമിനെ സംബന്ധിച്ച് പുണ്യത്തിന്‍റെ പ്രതീകമാണ്’. മൊഹ്‌സിന്‍ അഭിപ്രായപ്പെട്ടു.

  ജയ് ശ്രീറാം' വിളിച്ചാൽ സിരി മിണ്ടില്ല; ഐഫോണിലെ സിരി ജിഹാദി; പ്രതിഷേിച്ച് വിഎച്ച്പി

യോഗി ആദിത്യനാഥ്‌ മന്ത്രിസഭയിലെ ഹജ്ജ്-വഖഫ് വകുപ്പും കൈകാര്യം ചെയ്യുന്നത് മൊഹ്‌സിന്‍ റാസയാണ്. യോഗി മന്ത്രിസഭയിലെ ഏക മുസ്‌ലിം മന്ത്രി കൂടിയാണിദ്ദേഹം.

ലക്നോയില്‍ ഹജ്ജ് പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് മന്ത്രിയുടെ പരാമര്‍ശം. ജനസംഖ്യയില്‍ 20 കോടിയുള്ള ഒരു വിഭാഗത്തെ ന്യൂനപക്ഷമെന്ന് വിളിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി; വര്‍ധന പത്തുദിവസത്തിനിടെ മൂന്നാം തവണ; പുതിയ നിരക്ക് അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആറ് വർഷങ്ങൾക്ക് ശേഷം വീണ്ടും സജീവ ചർച്ചയായി 'വർക്ക് ഫ്രം ഹോം; അനുകൂലിച്ചും പ്രതികൂലിച്ചും ജീവനക്കാരും കമ്പനികളും
[masterslider id="10"]

Related posts