ക്യാന്‍സറിന്‍റെ പിടിയില്‍ ബോളിവുഡ് സൂപ്പര്‍ നായിക

മുംബൈ: ബോളിവുഡ് നടി സോണാലി ബെന്ദ്രെയ്ക്ക് അര്‍ബുദ രോഗബാധ സ്ഥിരീകരിച്ചു. സൊണാലി തന്നെയാണ് തന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ രോഗവിവരം വെളിപ്പെടുത്തിയത്. ചെറിയ വേദന തോന്നിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് താന്‍ അര്‍ബുദ രോഗിയാണെന്ന വിവരം തിരിച്ചറിഞ്ഞതെന്നും നിലവില്‍ ന്യൂയോര്‍ക്കില്‍ ചികിത്സയിലാണെന്നും സോണാലി പറഞ്ഞു.

പിന്തുണയുമായി കുടുംബവും അടുത്ത സുഹൃത്തുക്കളും എല്ലാവരും ഒപ്പമുണ്ടെന്നും ഇനിയുള്ള ഓരോ ചുവടുവെയ്പ്പിലും അര്‍ബുദത്തിനെതിരെ പൊരുതാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും സൊണാലി വ്യക്തമാക്കി. അര്‍ബുദത്തെ കീഴടക്കുമെന്ന ശുഭാപ്തിവിശ്വാസമുണ്ടെന്നും സൊണാലി അറിയിച്ചു.

1994ല്‍ ‘ആഗ്’ എന്ന ചിത്രത്തിലൂടെയാണ് സൊണാലി അഭിനയജീവിതം തുടങ്ങിയത്. ‘ഹം സാത് സാത് ഹൈന്‍’, ‘സര്‍ഫറോഷ്’, ‘കല്‍ ഹോ ന ഹോ’ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെ ശ്രദ്ധേയായ നടിയാണ് സൊണാലി.

  ജോർജുകുട്ടിയുടെ വരവിന് നിയമതടസ്സമോ? ദൃശ്യം 3 റിലീസ് അനിശ്ചിതത്വത്തിൽ!

വിവിധ ഭാഷകളിലായി എഴുപതോളം ചിത്രങ്ങളിലും താരം വേഷമിട്ടിട്ടുണ്ട്. നിരവധി ടെലിവിഷന്‍ ഷോകളിലും സജീവമായിരുന്നു. സംവിധായകന്‍ ഗോള്‍ഡി ബേല്‍ ആണ് സൊണാലിയുടെ ഭര്‍ത്താവ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അതൊരു ആക്ഷൻ സീൻ പോലുമായിരുന്നില്ല, പക്ഷേ സംഭവിച്ചത്.. ; മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളെക്കുറിച്ച് ടൊവിനോ തോമസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സെയിം ബ്ലഡ്'; ഋഷഭ് ഷെട്ടിയോടൊപ്പം അഭിനയിക്കാൻ മോഹം പ്രകടിപ്പിച്ച് വിജയ് സേതുപതി
[masterslider id="10"]

Related posts

Click Here to Follow Us