ഗാലറിയിലെ 11 സീറ്റുകൾ ഇനി അവർക്കായി; ചിന്നസ്വാമിയിൽ കളി തുടങ്ങുമ്പോൾ ദുരന്തത്തില്‍ മരിച്ചവര്‍ക്ക് ആര്‍സിബിയുടെ ആദരം

ബംഗളൂരു: 18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ നേടിയ ഐപിഎൽ കിരീടത്തിന്റെ ആവേശം കണ്ണീരായി മാറിയ ആ കറുത്ത ദിനത്തിന്റെ ഓർമ്മയിൽ ചിന്നസ്വാമി സ്റ്റേഡിയം വീണ്ടും ഒരുങ്ങുന്നു. കഴിഞ്ഞ സീസണിലെ വിക്ടറി പരേഡിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ജീവൻ പൊലിഞ്ഞ 11 ആരാധകർക്കായി ഈ സീസണിലെ എല്ലാ മത്സരങ്ങളിലും സ്റ്റേഡിയത്തിൽ 11 സീറ്റുകൾ ഒഴിച്ചിടുമെന്ന് റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു (ആർസിബി) മാനേജ്‌മെന്റ് പ്രഖ്യാപിച്ചു.

മറക്കാനാവാത്ത ജൂൺ നാല് കഴിഞ്ഞ സീസണിൽ കന്നി കിരീടം നേടിയ ആർസിബിയുടെ വിക്ടറി പരേഡിനിടെ ജൂൺ നാലിനാണ് ബെംഗളൂരുവിനെ നടുക്കിയ ദുരന്തമുണ്ടായത്. പതിനായിരക്കണക്കിന് ആരാധകർ തടിച്ചുകൂടിയ പരേഡിൽ നിയന്ത്രിക്കാനാവാത്ത വിധം തിരക്കുണ്ടാവുകയും 11 പേരുടെ ജീവൻ നഷ്ടമാവുകയും ചെയ്തു. ഈ ആൾക്കൂട്ട ദുരന്തത്തെത്തുടർന്ന് ചിന്നസ്വാമി സ്റ്റേഡിയത്തിന് വിലക്കേർപ്പെടുത്തിയിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് സ്റ്റേഡിയത്തിൽ വീണ്ടും ഐപിഎൽ പോരാട്ടങ്ങൾ തിരിച്ചെത്തുന്നത്.

  ബെംഗളൂരുവിൽ ഇന്ധനക്ഷാമം രൂക്ഷം; പമ്പുകൾക്ക് മുന്നിൽ വാഹനങ്ങളുടെ നീണ്ട നിര

ലിവർപൂൾ മാതൃകയിൽ ആദരം ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ലിവർപൂൾ, 1989-ലെ ഹിൽസ്‌ബറോ ദുരന്തത്തിൽ മരിച്ച ആരാധകർക്കായി തങ്ങളുടെ സ്റ്റേഡിയത്തിൽ സ്മാരകം പണിതതിന് സമാനമായ ആദരമാണ് ആർസിബിയും ഇവിടെ നൽകുന്നത്. കളിക്കളത്തിലെ ആവേശം പങ്കിടാൻ കൂടെയുണ്ടായിരുന്നവർ ഇനി ഒപ്പമില്ലെന്ന യാഥാർത്ഥ്യം ഉൾക്കൊണ്ടാണ് മാനേജ്‌മെന്റിന്റെ ഈ വൈകാരികമായ നീക്കം.

  ഇനി ബെംഗളൂരുവിൽ പുറത്തിറങ്ങിയാൽ പോക്കറ്റ് കീറും; 300 രൂപയുടെ യാത്രയ്ക്ക് 1200 രൂപ ചെലവാക്കണം

തിക്കിലും തിരക്കിലും പൊലിഞ്ഞ ആ 11 ജീവനുകൾക്ക് മുന്നിൽ പ്രണാമമർപ്പിക്കുന്നതോടൊപ്പം, സ്റ്റേഡിയത്തിലെ തിരക്ക് നിയന്ത്രിക്കാൻ ഇത്തവണ കർശന സുരക്ഷാ ക്രമീകരണങ്ങളാണ് അധികൃതർ ഏർപ്പെടുത്തിയിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ഭാര്യ വഞ്ചിച്ചു, മക്കൾക്ക് വേണ്ടി ഒരേ വീട്ടിൽ'; വൈറലായ യുവാവിന്റെ കുറിപ്പ് കുടുംബബന്ധങ്ങളിലെ വിശ്വസ്തതയെക്കുറിച്ച് ചർച്ചയാകുന്നു
[masterslider id="10"]

Related posts