വാണിജ്യ സിലിണ്ടറിന് കരിചന്തയിൽ 5,000 രൂപ; പൂഴ്ത്തിവെപ്പിനെതിരെ കണ്ണടച്ച് സിവിൽ സപ്ലൈസ് വകുപ്പ്!!

GAS CYLINDER

ബെംഗളൂരു : പശ്ചിമേഷ്യയിലെ സംഘർഷങ്ങളെത്തുടർന്നുണ്ടായ വിതരണ തടസ്സം മുതലെടുത്ത് നഗരത്തിൽ പാചകവാതക കരി ചന്ത സജീവം. 1,700 രൂപയോളം ഔദ്യോഗിക വിലയുള്ള 19 കിലോയുടെ വാണിജ്യ സിലിണ്ടറുകൾക്ക് കരി ചന്തയിൽ 5,000 രൂപ വരെയാണ് ഈടാക്കുന്നത്. ഇതോടെ നഗരത്തിലെ ഹോട്ടലുകൾ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്.

വിതരണത്തിലെ കുറവ് പരിഹരിക്കാനോ കരി ചന്ത തടയാനോ അധികൃതർ തയ്യാറാകാത്തതിൽ ഹോട്ടൽ ഉടമകൾ കടുത്ത പ്രതിഷേധത്തിലാണ്. നിലവിലെ സാഹചര്യം തുടർന്നാൽ ഭക്ഷണസാധനങ്ങൾക്ക് വില വർധിപ്പിക്കുകയോ ഹോട്ടലുകൾ അടച്ചുപൂട്ടുകയോ ചെയ്യേണ്ടി വരുമെന്ന് ഉടമകൾ മുന്നറിയിപ്പ് നൽകുന്നു.

  കൂടുതല്‍ മെട്രോ കോച്ചുകള്‍ എത്തി

കൃത്രിമ ക്ഷാമമെന്ന് ആരോപണം
വിതരണത്തിൽ കുറവുണ്ടെന്നത് യാഥാർത്ഥ്യമാണെങ്കിലും പ്രാദേശിക വിതരണക്കാർ ഇത് മുതലെടുത്ത് കൃത്രിമ ക്ഷാമം സൃഷ്ടിക്കുകയാണെന്ന് ഹോട്ടൽ ഉടമകൾ ആരോപിക്കുന്നു. 5,000 രൂപ നൽകിയില്ലെങ്കിൽ സിലിണ്ടർ എത്തിച്ചുതരാൻ വിതരണക്കാർ തയ്യാറല്ല. ഒന്നുകിൽ ഹോട്ടൽ പൂട്ടി തൊഴിലാളികളെ പട്ടിണിക്കിടണം, അല്ലെങ്കിൽ ഈ അധികച്ചെലവ് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കണം. ഞങ്ങൾ ഇപ്പോൾ വലിയൊരു പ്രതിസന്ധിയിലാണ്,” ഒരു ഹോട്ടലുടമ പറഞ്ഞു.

പകൽക്കൊള്ള നടന്നിട്ടും ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥർ നടപടിയെടുക്കാത്തതിനെ ഹോട്ടൽ അസോസിയേഷൻ പ്രതിനിധികൾ ചോദ്യം ചെയ്തു. 1,700 രൂപയുടെ സിലിണ്ടർ 5,000 രൂപയ്ക്ക് പരസ്യമായി വിൽക്കുമ്പോൾ അധികൃതർ കണ്ണടയ്ക്കുകയാണെന്ന് അവർ ആരോപിച്ചു.

  ബെംഗളൂരുവിലെ ഫ്ലാറ്റിൽ കളിക്കുന്നതിനിടെ ഒന്നാം നിലയിൽ നിന്ന് വീണ് ഒന്നരവയസ്സുകാരി

പൂഴ്ത്തിവെപ്പുകാർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നും അവശ്യസാധനങ്ങളുടെ വില നിയന്ത്രിക്കാൻ സർക്കാർ ഇടപെടണമെന്നുമാണ് അസോസിയേഷന്റെ ആവശ്യം. അല്ലാത്തപക്ഷം സാധാരണക്കാരന്റെ പ്രഭാതഭക്ഷണം പോലും ആഡംബരമായി മാറുന്ന സാഹചര്യം ഉണ്ടാകുമെന്ന് ഇവർ ചൂണ്ടിക്കാട്ടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇലക്ട്രിക് സ്കൂട്ടർ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; 3 എംബിബിഎസ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
[masterslider id="10"]

Related posts

Click Here to Follow Us