ഫേസ്ബുക്ക്‌ സൗഹൃദം വിനയായി; നഷ്ടപ്പെട്ടത് 16.69 ലക്ഷം രൂപ

മംഗലാപുരം: ഫേസ്ബുക്കിലെ സൗഹൃദം വഴി മംഗലാപുരം അത്താവര സ്വദേശി രേഷ്മക്ക് നഷ്ടപ്പെട്ടത് 16.69 ലക്ഷം രൂപ. ഫേസ്ബുക്ക് സുഹൃത്ത് വിദേശത്തുനിന്നയച്ച സമ്മാനം ലഭിക്കാനായി വ്യാജ കസ്റ്റംസ് ഓഫീസർക്ക് നികുതിയായി നല്‍കിയ പണമാണ് നഷ്ടപ്പെട്ടത്.

വിദേശിയെന്ന്‌ പരിചയപ്പെടുത്തി സമ്പന്ന കുടുംബാംഗമായ രേഷ്മയുടെ ഫേസ് ബുക്ക് അക്കൗണ്ടിലേക്ക് വന്ന സൗഹൃദാഭ്യർഥനയായിരുന്നു തട്ടിപ്പിന്‍റെ തുടക്കം. ജാക്ക് കാൾമാന്‍ എന്ന അക്കൗണ്ടില്‍ നിന്നും വന്ന അഭ്യർഥന രേഷ്മ സ്വീകരിച്ചു. അധികം വൈകാതെ ഇരുവര്‍ക്കുമിടയില്‍ വിശ്വസനീയമായ സൗഹൃദം ഇയാള്‍ സ്ഥാപിക്കുകയും ചെയ്തു. മെയ് ആദ്യവാരമാണ് 18 ലക്ഷം രൂപ വിലമതിക്കുന്ന സമ്മാനം നല്‍കാന്‍ ആഗ്രഹിക്കുന്ന വിവരം കോള്‍മാന്‍ രേഷ്മയെ അറിയിച്ചത്. രേഷ്മ ഇത് നിരസിച്ചെങ്കിലും കോൾമാൻ സമ്മാനം അയക്കുമെന്ന് അറിയിച്ചു.

  വിജയേന്ദ്രയ്‌ക്കെതിരെ വിവാദ ശബ്ദരേഖ ശബ്ദരേഖ വിവാദം; ഒക്ടോബറില്‍ വിജയേന്ദ്രയെ പുറത്താക്കണമെന്ന് സദാനന്ദ ഗൗഡ

തുടര്‍ന്ന്, മെയ്‌ 9ന് കോൾമാൻ എന്നൊരാൾ വിദേശത്തുനിന്ന് സമ്മാനം അയച്ചിട്ടുണ്ടെന്നും അതിന്‍റെ നികുതിയിനത്തിൽ 16,69,000 രൂപ കെട്ടണമെന്നും ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ നിന്നും കസ്റ്റംസ് ഓഫീസര്‍ രേഷ്മയെ വിളിക്കുന്നത്. ഈ അഭ്യര്‍ഥനയും രേഷ്മ ആദ്യം നിരസിക്കുകയായിരുന്നു. എന്നാല്‍, കേസാകുമെന്നും ജയിൽശിക്ഷ അനുഭവിക്കണ്ടി വരുമെന്നും ഓഫീസര്‍ അറിയിച്ചതോടെയാണ് പണം നല്‍കാന്‍ രേഷ്മ തീരുമാനിക്കുന്നത്.  തുടര്‍ന്ന്, നെറ്റ് ബാങ്കിംഗ് വഴി കസ്റ്റംസ് ഓഫീസര്‍ പറഞ്ഞ അക്കൗണ്ടിലേക്ക് രേഷ്മ പണം അയക്കുകയായിരുന്നു.

  പീനിയ വ്യവസായ മേഖല വീണ്ടും ജി.ബി.എയുടെ കീഴിലേക്ക്

പണം അയച്ചതിന് ശേഷം കാൾമാനെകുറിച്ചോ കസ്റ്റംസ് ഓഫീസറേക്കുറിച്ചോ ഒരു വിവരവും ലഭിച്ചില്ല. കാൾമാനെ ബന്ധപെടാന്‍ രേഷ്മ ശ്രമിച്ചെങ്കിലും അങ്ങനെയൊരു ഫേസ്ബുക്ക് അക്കൗണ്ടോ ഫോണ്‍ നമ്പറോ നിലവിലില്ല എന്നാണ് അറിഞ്ഞത്. ഇതോടെ, തനിക്ക് പറ്റിയ ചതി മനസിലാക്കിയ രേഷ്മ മംഗലാപുരം സൈബർസെൽ പോലീസിൽ പരാതി നൽകുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിജയാഘോഷങ്ങൾക്കിടെ എന്നെ പൂമാലകൾ അണിയിക്കരുത്; കർണാടക നിയുക്ത മുഖ്യമന്ത്രി; ഡി.കെ. ശിവകുമാറിന്റെ അഭ്യർത്ഥനയ്ക്ക് പിന്നിലെ കാരണം ഇത്!!
[masterslider id="10"]

Related posts