ഇനി “കന്നഡ ഗോത്തില്ല”എന്ന് പറയേണ്ട;കന്നഡ പഠിക്കാൻ എളുപ്പവഴിയൊരുക്കി ബെംഗളൂരുവിലെ മുൻ ഐ.ടി. ജീവനക്കാരൻ.

ബെംഗളൂരു: കന്നഡ പഠിക്കാൻ എളുപ്പവഴിയൊരുക്കി ബെംഗളൂരുവിലെ മുൻ ഐ.ടി. ജീവനക്കാരൻ. ഭാഷപഠിക്കാൻ ബുദ്ധിമുട്ടുന്നവർക്കുവേണ്ടി സ്‌കൈപ്പിലൂടെ കന്നഡ ക്ലാസിനുള്ള അവസരമൊരുക്കുകയാണ് രാഘവേന്ദ്ര പ്രസാദ്. വീട്ടിലിരുന്നു തന്നെ ഭാഷ പഠിക്കാനാകുമെന്നതാണ് പ്രത്യേകത. ജൂലായ് ഏഴു മുതൽ നാല് ആഴ്ചകളിലായി ശനിയും ഞായറുമാണ് ക്ലാസ്. ആകെ എട്ടു ക്ലാസുകളാണുണ്ടാവുകയെന്ന് രാഘവേന്ദ്ര പ്രസാദ് പറഞ്ഞു. ലളിതമായ രീതിയിലാണ് ക്ലാസുകളെന്ന് അദ്ദേഹം അറിയിച്ചു.

ഓൺലൈനായി പഠിക്കാൻ ഒഡീഷ, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നും ഇന്ത്യക്ക്‌ പുറത്ത് സിങ്കപ്പൂരിൽ നിന്നും ആളുകൾ താത്‌പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് രാഘവേന്ദ്ര പറഞ്ഞു. ക്ലാസുകൾ തീരുന്നതോടെ പഠിതാക്കൾക്ക്‌ ഭാഷ വ്യക്തമായി സംസാരിക്കാനാകുമെന്നും വാക്കുകൾ വശമാകുമെന്നും അദ്ദേഹം അറിയിച്ചു. ഐ.ടി. രംഗത്ത് ജോലിചെയ്തിരുന്ന സമയത്ത് രാഘവേന്ദ്ര സഹപ്രവർത്തകരെയും മറ്റു ഐ.ടി. കമ്പനികളിലെ ജീവനക്കാരെയും കന്നഡ ഭാഷ പഠിപ്പിച്ചിരുന്നു. പിന്നീട് ജോലിയുപേക്ഷിച്ച് കന്നഡ ഭാഷാ പഠനത്തിൽ ഗവേഷണം നടത്തിവരികയായിരുന്നു.

  ബെംഗളൂരുവിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ മാറ്റാനുള്ള നീക്കം നിർത്തിവച്ചു

കന്നഡികരല്ലാത്ത ഒരാൾക്ക് 250 വാക്കുകൾ പഠിച്ചാൽ അനായാസം ഭാഷ സംസാരിക്കാനാകുമെന്ന് രാഘവേന്ദ്ര പറഞ്ഞു. ഐ.ടി. കമ്പനികൾക്കു പുറമേ ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ (ബി.എം.ആർ.സി.എൽ.), ബെംഗളൂരു ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (ബി.ഐ.എ.എൽ.) എന്നിവയിലെ ജീവനക്കാർക്കും കന്നഡ പഠിപ്പിച്ചിട്ടുണ്ട്. ചെറുപ്പം മുതലേ ഈ ഭാഷയോട് പ്രത്യേക താത്പര്യം പ്രകടിപ്പിച്ചു വരികയായിരുന്നു രാഘവേന്ദ്ര.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്വിഗ്ഗിയും സൊമാറ്റോയും ഒടുവിൽ വഴങ്ങിയോ? ബെംഗളൂരുവിൽ നടക്കാനിരുന്ന പണിമുടക്ക് മാറ്റിവെച്ചു ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്വതന്ത്ര്യദിനാഘോഷം: ബെംഗളൂരുവിൽ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പതാക ഉയർത്തി
[masterslider id="10"]

Related posts