‘എല്ലാത്തിനും കാരണം മോദി’; ആള്‍ക്കൂട്ടം തല്ലിക്കൊന്ന ഖാസിമിന്‍റെ ഭാര്യയുടെ വാക്കുകള്‍

ഹപൂര്‍: ഉത്തര്‍പ്രദേശിലെ ഹപൂരില്‍ പശുവിനെ കടത്തിയെന്നാരോപിച്ച് ആള്‍ക്കൂട്ടം തല്ലിക്കൊന്ന ഖാസിമിന്‍റെ ഭാര്യ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ കടുത്ത ആരോപണവുമായി രംഗത്ത്.

‘മോദിയാണ് എല്ലാത്തിനും കാരണം അദ്ദേഹം ഹിന്ദു തീവ്രവാദികളെ നിയന്ത്രിക്കുന്നില്ല, മുസ്ലിംങ്ങള്‍ കൊല്ലപ്പെട്ടുകൊണ്ടിരിക്കുകയാണ്’. മുപ്പത്തിയഞ്ച് വയസുകാരിയായ നസീമിന്‍റെ വാക്കുകളാണിത്. തന്റെ ഭര്‍ത്താവ് അതിദാരുണമായി കൊല്ലപ്പെട്ടെന്ന് വിശ്വസിക്കാന്‍ ഇപ്പോഴും ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല.

ഖുറേഷി വിഭാഗത്തില്‍പ്പെട്ട ഖാസിം പരമ്പരാഗതമായി കന്നുകാലി കച്ചവടം നടത്തുന്നവരാണ്. ആടുകളെയും എരുമകളെയും മാത്രമാണ് ഖാസിം കച്ചവടം നടത്തിയിരുന്നതെന്ന് ഭാര്യ നസീം പറയുന്നു. മാത്രമല്ല പൊലീസിന്‍റെ സാന്നിദ്ധ്യത്തില്‍ ഖാസിമിനെ വലിച്ചിഴച്ചു കൊണ്ടു പോകുന്ന ചിത്രം തന്‍റെ ഹൃദയത്തെ തകര്‍ത്തുവെന്നും നസീം വിശദീകരിച്ചു.

  പ്രണയം നിരസിച്ചു; യുവാവിന്റെ സഹോദരന്റെ കുത്തേറ്റ നാലാം വർഷ നിയമ വിദ്യാർത്ഥിനി മരിച്ചു

പശുവിനെ കടത്തിയെന്നാരോപിച്ച് ഉത്തര്‍പ്രദേശിലെ അതിര്‍ത്തി ഗ്രാമമായ ഹപൂരിലെ ബജേര ഖുര്‍ദില്‍ ഖാസിമിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നത്. പശുവിറച്ചി വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് ആരോപിച്ച് 2015ല്‍ ദാദ്രിയില്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്ന മുഹമ്മദ് അഖ്‌ലാഖിന്‍റെ ഗ്രാമത്തില്‍ നിന്ന് വെറും പത്തുകിലോമീറ്റര്‍ അകലെയാണ് ഖാസിമിനെ ആളുകള്‍ അടിച്ചു കൊന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശവസംസ്കാര ബുക്കിംഗിന്റെ പേരിൽ വൻ തട്ടിപ്പ്; ബെംഗളൂരുവിനെ നടുക്കിയ പുതിയ കുരുക്ക് ഇങ്ങനെ; ജാഗ്രതാ നിർദ്ദേശവുമായി കോർപ്പറേഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ പന്ത്രണ്ട് മണിക്കൂർ ജലവിതരണം മുടങ്ങും; പ്രമുഖ പ്രദേശങ്ങൾ ദുരിതത്തിലാകും; അറിയാൻ വായിക്കാം
[masterslider id="10"]

Related posts