ജീവന്‍ രക്ഷിക്കാനായി പോഞ്ചോ സി.പി.ആര്‍ നല്‍കുന്ന ദൃശ്യങ്ങള്‍ വൈറല്‍

മനുഷ്യനുമാത്രമല്ല ഒരു ജീവന്‍ രക്ഷിക്കാന്‍ കഴിയുക എന്ന് ഒന്നുകൂടി തെളിയിച്ചിരിക്കുകയാണ് പോഞ്ചോ എന്ന മിടുക്കന്‍. ഈ പോഞ്ചോ ഒരു നായയാണ്‌.  സോഷ്യല്‍ മീഡിയയിലെ മിന്നും താരമാണ്‌ ഇപ്പോള്‍ പോഞ്ചോ.

തളര്‍ന്നു വീണ പോലീസുകാരന്‍റെ ജീവന്‍ രക്ഷിക്കാനായി പോഞ്ചോ എന്ന മിടുക്കന്‍ സി.പി.ആര്‍ നല്‍കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. മാഡ്രിഡ് മുന്‍സിപ്പല്‍ പോലീസിലെ നായയാണ് വിഡിയോയിലെ താരം.

വീഡിയോ കാണാം:

https://youtu.be/rfyNjur7tgU

  കൈയിൽ വാളുമായി ആരെയും പേടിപ്പിക്കുന്ന രൂപം; ഭയക്കേണ്ട, ഇത് മനുഷ്യരെ രക്ഷിക്കാനെത്തിയ യന്ത്രമനുഷ്യൻ!

ഉദ്യോഗസ്ഥന്‍ തളര്‍ന്നു വീണപ്പോഴേക്കും എവിടെ നിന്നോ ഓടി വരുന്ന പോഞ്ചോ വീണയാളുടെ നെഞ്ചത്ത് മുന്‍കാലുകള്‍ അമര്‍ത്തി സി.പി.ആര്‍ നല്‍കുന്നു. മുകളിലേക്കും താഴേക്കും ചാടി വീണ്ടും ഇതാവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്. പിന്നീട് വീണയാളുടെ മുഖത്തോട് മുഖമടുപ്പിച്ച് ശ്വാസോച്ഛ്വാസം ശ്രദ്ധിക്കുന്ന പോഞ്ചോ മനുഷ്യരെപ്പോലും അതിശയിപ്പിക്കുന്ന പ്രകടനമാണവിടെ കാഴ്ച വച്ചത്.

മാഡ്രിഡ്ലെ ഒരു പോലീസുകാരാണ് ഈ അപൂര്‍വ ദൃശ്യം ക്യാമറയില്‍ പകര്‍ത്തി പുറത്ത് വിട്ടിരിക്കുന്നത്. തന്‍റെ ബോസ് നാടകീയമായി കുഴഞ്ഞ് വീണ് യാതൊരു ചലനവുമില്ലാതെ കിടന്നപ്പോള്‍ ഈ നായ അയാളെ എഴുന്നേല്‍പ്പിക്കാനായി നടത്തിയ ഈ ശ്രമത്തെയും നായയുടെ ബുദ്ധി സാമര്‍ത്ഥ്യത്തെയും പുകഴ്ത്തി ഇതുവരെ നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഉദ്യോഗസ്ഥന്‍ കുഴഞ്ഞു വീണതല്ല നായയ്ക്ക് ട്രെയിനിംങ് നല്‍കുന്ന ഭാഗമായാണ് ഇത്തരമൊരു മോക്ക് പ്രകടനം നടത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സോമാലിയൻ തീരത്ത് ആയുധക്കപ്പൽ കടൽക്കൊള്ളക്കാർ റാഞ്ചി; ആറ് ഇന്ത്യക്കാർ ബന്ദികളെന്ന് റിപ്പോർട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്കൂൾ ബാഗുകളും പാൽക്കുപ്പികളും ഉൾപ്പടെയുളള കൂട്ടക്കുഴിമാടം കണ്ടെത്തി; കുട്ടികളുടേതടക്കം 582 അസ്ഥികൂടങ്ങൾ പുറത്തെടുത്തു
[masterslider id="10"]

Related posts