ശിവാജി ജയന്തി ആഘോഷങ്ങൾക്കിടെ കല്ലേറ് സംഭവം: എട്ട് പേർ അറസ്റ്റിൽ; ഗൂഢാലോചനയില്ലെന്ന് പോലീസ് 

ബെം​ഗളൂരു: ശിവാജി ജയന്തി ആഘോഷങ്ങൾക്കിടെ നടന്ന കല്ലേറുമായി ബന്ധപ്പെട്ട് എട്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. നവനഗർ സ്വദേശിയായ തൻവീർ ഉൾപ്പെടെയുള്ളവരാണ് പിടിയിലായത്. സംഭവത്തിൽ ജില്ലാ പോലീസ് സൂപ്രണ്ട് (SP) സിദ്ധാർത്ഥ് ഗോയൽ നേരിട്ട് വിശദീകരണവുമായി രംഗത്തെത്തി.

ബുധനാഴ്ച രാത്രി 10:06-ഓടെയാണ് ഘോഷയാത്രയ്ക്ക് നേരെ ആക്രമണമുണ്ടായത്. സംഭവത്തെക്കുറിച്ച് എസ്പി വ്യക്തമാക്കിയ കാര്യങ്ങൾ ഇവയാണ്: ആക്രമണം മുൻകൂട്ടി ആസൂത്രണം ചെയ്തതല്ലെന്നും ഡിജെ സംഗീതവുമായി ബന്ധപ്പെട്ട തർക്കമല്ല കല്ലേറിന് കാരണമായതെന്നും പോലീസ് അറിയിച്ചു.

  കോടികളുടെ ബിസിനസ്സ്, ലക്ഷങ്ങളുടെ ശമ്പളം; പക്ഷേ ഒന്നിനോടും ആവേശമില്ല; ബെംഗളൂരു സ്റ്റാർട്ടപ്പ് സ്ഥാപകന്റെ തുറന്നുപറച്ചിൽ ചർച്ചയാകുന്നു

പള്ളിക്കുള്ളിൽ വടികളോ മറ്റ് മാരകായുധങ്ങളോ ഉണ്ടായിരുന്നില്ല. പള്ളിക്കുള്ളിലെ കല്ല് കൊണ്ട് നിർമ്മിച്ച ഷൂ റാക്കിലെ കല്ലുകളും അവിടെയുണ്ടായിരുന്ന ചെരിപ്പുകളുമാണ് അക്രമികൾ എറിഞ്ഞത്. കല്ലേറിൽ എസ്പി സിദ്ധാർത്ഥ് ഗോയലിനും രണ്ട് കോൺസ്റ്റബിൾമാർക്കും പരിക്കേറ്റിട്ടുണ്ട്. ബിഎൻഎസ് (BNS) സെക്ഷൻ 163 പ്രകാരം പ്രദേശത്ത് നിരോധനാജ്ഞ ഏർപ്പെടുത്തിയിരിക്കുകയാണ്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

രാഷ്ട്രീയ പ്രതികരണങ്ങൾ

സംഭവത്തിന് പിന്നാലെ ഹിന്ദു സംഘടന നേതാക്കളുടെ യോഗം ചേർന്നു. കേസിൽ ഉൾപ്പെട്ട എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും നാലോ അഞ്ചോ പേരെ മാത്രം അറസ്റ്റ് ചെയ്ത് കേസ് അവസാനിപ്പിക്കരുതെന്നും ബിജെപി രാജ്യസഭാംഗം നാരായണാസ ബന്ദഗെ ആവശ്യപ്പെട്ടു.

  ഡേകെയറുകളിലെ കുഞ്ഞുങ്ങൾക്ക് പീഡനം: ആശങ്കയോടെ മാതാപിതാക്കൾ; സുരക്ഷ ഉറപ്പാക്കാൻ ന​ഗരത്തിൽ പുതിയ മുൻകരുതലുകൾ

മുഖ്യമന്ത്രിയുടെ പ്രതികരണം

ബാഗൽകോട്ടിലെ അനിഷ്ട സംഭവങ്ങളെ മുഖ്യമന്ത്രി ശക്തമായി അപലപിച്ചു. സമാധാനവും ഐക്യവും തകർക്കുന്ന ഇത്തരം പ്രവൃത്തികൾ അനുവദിക്കില്ലെന്നും നിഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. പൊതുജനങ്ങൾ പ്രകോപനങ്ങളിൽ വീഴാതെ സംയമനം പാലിക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഡി കെ ശിവകുമാർ മന്ത്രിസഭയിലെ 13 മന്ത്രിമാർക്ക് മുറികൾ അനുവദിച്ചു; രാമലിംഗ റെഡ്ഡിക്ക് വൻ നേട്ടം
[masterslider id="10"]

Related posts