ഇൻസ്റ്റാഗ്രാം റീൽ ചിത്രീകരിക്കാൻ അതിവേഗം ഓടുന്ന ട്രെയിനിനടിയിൽ കിടന്ന് ഷൂട്ട്; ഇൻഫ്ലുവൻസറെ തേടി പോലീസ്

ഇൻസ്റ്റാഗ്രാം റീൽ ഉണ്ടാക്കാനായി ഓടുന്ന ട്രെയിനിനടിയിൽ കിടന്ന് ഷൂട്ട് നടത്തിയ ഇൻഫ്ലുവൻസറെ തേടി പോലീസ്. അജയ് രാജ്ഭർ എന്ന ഇൻസ്റ്റാഗ്രാം ക്രിയേറ്ററാണ് ഈ അപകടകരമായ റീൽ ചെയ്തത്. ട്രെയിൻ വരുന്നതിനു മുമ്പ് ട്രാക്കിൽ കിടക്കുകയായിരുന്നു അജയ്.

ക്യാമറ ഓണാക്കി പിടിക്കുകയും ട്രെയിനിന്റെ അടിഭാഗം ഷൂട്ട് ചെയ്യുകയുമായിരുന്നു ലക്ഷ്യം. അജയ് ആഗ്രഹിച്ചതു പോലെ ട്രെയിൻ കടന്നു പോകുകയും അതിന്റെ വീഡിയോ എടുക്കാൻ കഴിയുകയും ജീവനോട് പുറത്തുവരാൻ സാധിക്കുകയും ചെയ്തു. റീൽ ഇൻസ്റ്റഗ്രാമിൽ വൈറലാവുകയും ചെയ്തു.

  കത്തുന്ന ചൂടിൽ തളരാതിരിക്കാൻ; വഴിയോര വ്യാപാരികൾക്ക് താങ്ങായി യുവാവ്

ഇയാൾക്ക് ഇൻസ്റ്റഗ്രാമിൽ 8,552 ഫോളോവേഴ്സ് ഉണ്ട്. റീലിന്റെ അവസാനം ഇത് ആരും അനുകരിക്കരുതെന്ന് അജയ് മുന്നറിയിപ്പ് നൽകുന്നുണ്ട്. എന്നിരുന്നാലും, ഇത്തരം പ്രവൃത്തികൾ അപകടകരമായ സ്റ്റണ്ടുകൾ ചെയ്യാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുമെന്ന് പോലീസ് പറയുന്നു.

ഉത്തരേന്ത്യയിൽ ഇത്തരം സ്റ്റണ്ടുകൾ സാധാരണമെന്ന പോലെയാണ് നടക്കുന്നത്. പലരും സ്റ്റണ്ടുകൾക്കിടയിൽ ട്രെയിനിടിച്ച് മരിച്ച സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നവംബർ 6-നാണ് അജയ് ഈ വീഡിയോ അപ്‌ലോഡ് ചെയ്തത്. ട്രെയിൻ കടന്നുപോയ ശേഷം അയാൾ എഴുന്നേറ്റ് വീണ്ടും ക്യാമറയിൽ നോക്കി സംസാരിക്കുന്നുണ്ട്.

ഈ വീഡിയോ അനുകരിക്കരുതെന്ന് അജയ് വീണ്ടും വീണ്ടും അഭ്യർത്ഥിക്കുന്നുണ്ട്. ഇതിന് മുമ്പ് അജയ് ഒരു യുവാവിനെ വെളുത്ത തുണിയിൽ പൊതിഞ്ഞ് റോഡരികിൽ ഉപേക്ഷിക്കുന്ന ഒരു പ്രാങ്ക് വീഡിയോയും ചെയ്തിരുന്നു. ഇത് കണ്ട് യാത്രക്കാർ ഭയന്ന് ഓടിപ്പോയത് റീൽ ആക്കി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.

  'നീ വന്നതോടെ എല്ലാം മാറി, നിനക്കൊപ്പമുള്ള മൗനം പോലും എനിക്ക് പുതുമ'; ഗോപികയ്ക്ക് ജി.പിയുടെ പ്രണയാർദ്രമായ സമ്മാനം

ഈ വീഡിയോ പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ട്. ജീവൻ അപകടത്തിലാക്കിയതിനും സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിനും യുവാവിനെതിരെ കർശന നടപടിയെടുക്കുമെന്നും പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗ്യാസ് ക്ഷാമം തീർക്കാൻ 3 റഷ്യൻ കപ്പലുകൾ ഇന്ത്യൻ തീരത്തേക്ക്; എൽഎൻജി ഇറക്കുമതി കൂട്ടി ഇന്ത്യ, യുഎസ് നിലപാട് എന്ത്?"
[masterslider id="10"]

Related posts

Click Here to Follow Us