കോളേജ് വിദ്യാർഥിനിയായ പ്രണയിനിയെ കൂട്ടുകാരോടൊപ്പം ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു; മൂന്നുപേർ അറസ്റ്റിൽ

ബെംഗളൂരു : ബെംഗളൂരുവിൽ 19-കാരിയായ കോളേജ് വിദ്യാർഥിനി കൂട്ടബലാത്സംഗത്തിനിരയായി. സംഭവത്തിൽ മൂന്നുപേരെ അറസ്റ്റുചെയ്തു.

ബെംഗളൂരു സൗത്ത് ജില്ലയിലെ മാഗഡി സ്വദേശികളായ വികാസ് (25), പ്രശാന്ത് (19), ചേതൻ (28) എന്നിവരാണ് അറസ്റ്റിലായത്. ബികോം വിദ്യാർഥിനിയാണ് ആക്രമണത്തിനിരയായത്. വികാസും പ്രശാന്തും വിദ്യാർഥികളാണ്. ചേതൻ ഇവരുടെ സുഹൃത്താണ്. ഇലക്‌ട്രീഷ്യനായി ജോലിചെയ്യുന്ന ഇയാൾ വിവാഹിതനാണ്‌.

  കാലവർഷം ശക്തി പ്രാപിക്കുന്നു: സംസ്ഥാനത്തുടനീളം വ്യാപക മഴ, ബെം​ഗളൂരുവിനും അതീവ ജാഗ്രതാ നിർദ്ദേശം

വികാസ് പ്രണയം നടിച്ച് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് പെൺകുട്ടി അറിയാതെ ഇതിന്റെ ദൃശ്യം മൊബൈൽഫോണിൽ പകർത്തിയെന്ന് പോലീസ് പറഞ്ഞു. ഈ ദൃശ്യം പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. പിന്നീട് ദൃശ്യം മൊബൈൽഫോണിൽനിന്ന് ഒഴിവാക്കാമെന്നുവിശ്വസിപ്പിച്ച് പെൺകുട്ടിയെ വിളിച്ചുവരുത്തുകയും മൂന്നുപേരും ചേർന്ന് കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു.

ഇതിന്റെ ദൃശ്യം പകർത്തി വീണ്ടും ഭീഷണിപ്പെടുത്തിയതോടെ പെൺകുട്ടി വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. മാഗഡി പോലീസിൽ പരാതി നൽകിയതിനെത്തുടർന്നാണ് പ്രതികൾ അറസ്റ്റിലായത്.

  എന്റെ രാഷ്ട്രീയ ജീവിതം അവസാനിച്ചിട്ടില്ല, വർഗ്ഗീയ ശക്തികൾക്കെതിരെയുള്ള പോരാട്ടം തുടരും: രാജിക്ക് പിന്നാലെ സിദ്ധരാമയ്യ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പുതിയ അധ്യയന വർഷത്തിൽ രക്ഷിതാക്കളുടെ പോക്കറ്റ് ചോരും; സ്വകാര്യ സ്കൂളുകൾ അണിയറയിൽ ഒരുക്കുന്ന ആ വലിയ മാറ്റം!
[masterslider id="10"]

Related posts