ചാണകത്തിൽ ഉരുളുന്ന പ്രത്യേക പാരമ്പര്യം; ഗോർ ഉത്സവത്തിന്റെ ചില അത്ഭുതകരമായ ഫോട്ടോകൾ ഇതാ

ബെംഗളൂരു: ചാമരാജനഗർ ജില്ലയുടെ അതിർത്തിയിലുള്ള ഗുംതാപൂർ ഗ്രാമത്തിൽ എല്ലാ വർഷവും ഗോർ ഉത്സവം ആഘോഷിക്കാറുണ്ട്. ഗ്രാമവാസികൾ ചാണകക്കൂമ്പാരത്തിൽ പോരാടുന്നതാണ് ഈ ഉത്സവത്തിന്റെ പ്രത്യേകത. ബലിപാദ്യമിയുടെ പിറ്റേന്ന് ആഘോഷിക്കുന്ന ഈ ഉത്സവം, ഇത്തവണ രണ്ട് വിദേശ പൗരന്മാർ പങ്കെടുത്തതിന്റെ പ്രത്യേകതയും ഉണ്ട്.

എല്ലാ വർഷവും ദീപാവലിയുടെ ബലിപാദ്യമിയുടെ പിറ്റേന്ന്, പരസ്പരം ചാണകം ഉപയോഗിച്ച് പോരടിക്കുന്ന പാരമ്പര്യം ഇവിടെ തുടർന്ന് വരികയാണ് . ബീരേശ്വർ ക്ഷേത്രത്തിന് സമീപം ലോഡ് കണക്കിന് ചാണകം കൊണ്ടുവന്ന് നിക്ഷേപിക്കും തുടർന്ന്, ജാതി വിവേചനമില്ലാതെ എല്ലാ ഗ്രാമവാസികളും ചാണകം കട്ടകളാക്കി ഉരുട്ടി പരസ്പരം ഏറിയും. അവർ സന്തോഷത്തോടെ അലറുകയും ചാണകത്തിൽ കിടന്നുരുളുകയും ചെയ്യും.

  നഗരത്തിൽ കുട്ടികളിൽ എച്ച്1എൻ1 പനി പടരുന്നു: നിസ്സാരമായി കാണരുത്; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി!

ചാണകയുദ്ധത്തിന് മുമ്പ് മീശയും താടിയും ഉള്ള രണ്ട് പുരുഷന്മാരെ നദീതീരത്ത് നിന്ന് കൊണ്ടുവന്ന് കഴുതപ്പുറത്ത് ഇരുത്തും. അവരെ പരദൂഷകർ എന്ന് വിളിക്കും.. പണ്ട് ഗ്രാമത്തിലെ ജനങ്ങൾക്കിടയിൽ അപവാദം പറഞ്ഞു വിദ്വേഷം പ്രചരിപ്പിച്ചവരെ എങ്ങനെ ശിക്ഷിച്ചിരുന്നു എന്നതിന്റെ പ്രതീകമാണിത്.

ഗ്രാമത്തിലെ ഗൗഡമാരുടെ വീട്ടിൽ താമസിച്ചിരുന്ന ഒരാൾ വലിയ ശിവഭക്തനായിരുന്നുവെന്ന് ഗ്രാമവാസികൾ പറയുന്നു. അദ്ദേഹത്തിന്റെ മരണശേഷം അദ്ദേഹത്തിന്റെ വിഭൂതി, രുദ്രാക്ഷം, ചാക്ക് എന്നിവ മാലിന്യക്കൂമ്പാരത്തിലേക്ക് വലിച്ചെറിഞ്ഞു. പിന്നീട്, മാലിന്യക്കൂമ്പാരം കുഴിച്ചപ്പോൾ, ആ സ്ഥലത്ത് ഒരു ലിംഗം കണ്ടെത്തി. പിന്നീട്, ആ സ്ഥലത്ത് ഒരു ക്ഷേത്രം നിർമ്മിച്ചു, അതിനുശേഷം എല്ലാ വർഷവും ചാണക ഉത്സവം ആഘോഷിക്കുന്നുവെന്നാണ് പറയപ്പെടുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തുംഗഭദ്ര നദിയിലെ സ്റ്റീൽ പാലം തകർന്നു: റായ്ച്ചൂർ-മന്ത്രാലയം റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പിറന്നാൾ ആഘോഷം കഴിഞ്ഞ് മടങ്ങവേ മഹീന്ദ്ര ഥാർ മറിഞ്ഞ് അപകടം; രണ്ട് യുവാക്കൾ മരിച്ചു; മൂന്ന് പേർക്ക് ഗുരുതരം
[masterslider id="10"]

Related posts