വിനോദയാത്രയ്ക്ക് എത്തിയ ഏഴ് പേര്‍ ഒഴുക്കില്‍പ്പെട്ടു; രണ്ട് പേര്‍ മരിച്ചു

ബെംഗളൂരു : വിനോദയാത്രയ്ക്കിടെ മാര്‍ക്കോനഹള്ളി ഡാമില്‍ ഒരു കുടുംബത്തിലെ ഏഴ് പേര്‍ വെള്ളത്തില്‍ പെട്ടു. ഇവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. അപകടത്തില്‍ രണ്ട് സ്ത്രീകള്‍ മരിച്ചു, ഒരാളെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

ഇതിനുശേഷം മറ്റുള്ളവരെ കണ്ടെത്താന്‍ തിരച്ചില്‍ തുടരുകയാണ്. പ്രത്യേകിച്ച് രണ്ട് സ്ത്രീകള്‍ക്കും രണ്ട് കുട്ടികള്‍ക്കും തിരച്ചില്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. 15 പേരാണ് വിനോദയാത്രയ്ക്കായി തുമകുരു ഡാമിലെത്തിയതെന്ന് പൊലീസ് സൂപ്രണ്ട് അശോക് കെവി പറഞ്ഞു.

  ബെംഗളൂരുവിലേക്ക് ലോറിയിൽ കടത്തുകയായിരുന്ന നൂറിലധികം പശുക്കളുടെ മാംസം പിടികൂടി

വെള്ളത്തിന്റെ ഒഴുക്ക് കൂടിയപ്പോള്‍ ഏഴ് പേര്‍ ഒഴുക്കില്‍പ്പെടുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അപകടം നടന്നയുടനെ പൊലീസും ഫയര്‍ വകുപ്പും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അമ്മയുടെ മൃതദേഹം കുഴിമാടത്തിൽ നിന്ന് തോണ്ടിയെടുത്ത് രാത്രി ബൈക്കിൽ ആശുപത്രിയിലേക്ക്;മക്കൾ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts