മോദിയെ വധിക്കാന്‍ പദ്ധതിയിട്ടുവേന്നത് പച്ചകള്ളം ….! ഇപ്പോള്‍ നടക്കുന്നത് തന്റെ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാനുള്ള അടവെന്നും മാവോയിസ്റ്റ് നേതാവ് ..

ഹൈദരാബാദ് : മോദിയെ വധിക്കാന്‍ പദ്ധതി ഇട്ടുവേന്നത് പച്ച കള്ളമാണെന്ന് മാവോയിസ്റ്റ് നേതാവ് പി വരവര റാവു …നടക്കുന്നത് തന്റെ ഇമേജ് വര്‍ദ്ധിപ്പിക്കാനുള്ള കുപ്രചരണം മാത്രമെന്ന് റാവു പറഞ്ഞു …രാജ്യത്തെ പ്രധാനമന്ത്രിയെ വധിക്കാനുള്ള ശേഷിയൊന്നും ഇവിടുത്തെ മാവോയിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് ഇല്ലെന്നും ഇതിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട ജേക്കബ് ,ഗാഡ് ലിംഗ് എന്നിവരെ തനിക്ക് അറിയാമെന്നും റാവു വ്യക്തമാക്കി …..കഴിഞ്ഞ ദിവസമാണ് രാജീവ് ഗാന്ധി മോഡലില്‍ മോഡിയെ മാവോയിസ്റ്റ് പ്രസ്ഥാനങ്ങള്‍ ഉന്നം വെയ്ക്കുന്നുവേണ്ണ്‍ പുനൈ പോലീസ് പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത് ..എന്നാല്‍ ഇപ്പോള്‍ പ്രസ്ഥാനത്തിന്റെ ലക്‌ഷ്യം രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുന്ന ദൌത്യമാണെന്നാണ് മാവോയിസ്റ്റ് നേതാവ് പറയുന്നത് …
 
അതെ സമയം കഴിഞ്ഞ ദിവസമാണ് പുറത്തു വിട്ട റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഗൂഡാലോചന നടത്തിയെന്ന് ആരോപിച്ചു മലയാളിയായ റോണ ജേക്കബ് വിത്സനെ ഡല്‍ഹിയിലെ വീട്ടില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തത് ..ഭീമ കൊറഗാവ് സംഭവവുമായി ബന്ധപ്പെട്ടു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആണ് മോഡിയെ വധിക്കുന്നത് സംബന്ധമായ ഗൂഡാലോചന നടന്നുവെന്ന് പോലീസ് പറയുന്നത് ..ഭീമ കൊറഗാവ് യുദ്ധത്തിന്റെ ഇരുനൂറാം വാര്‍ഷികത്തില്‍ ഹിന്ദുത്വ തീവ്രവാദികള്‍ ദളിതര്‍ക്ക് എതിരെ ആക്രമണമഴിച്ചു വിട്ട സംഭവമാണ് ഈ കേസ് ..!
 
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴയത്ത് ഓടകൾ വൃത്തിയാക്കി ബെംഗളൂരു ട്രാഫിക് പോലീസ്; കൈയടിച്ച് സോഷ്യൽ മീഡിയ
  കൊച്ചിയിലേക്ക് 4,500; ട്രെയിനിൽ ടിക്കറ്റില്ലെങ്കിൽ വിമാനവും ബസും റെഡി; ഓണക്കാല ബുക്കിങ് ആരംഭിച്ചു, നിരക്കുകൾ ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു കാപ്ജെമിനി ഡേ കെയർ ബാലപീഡന കേസിൽ മുഖ്യപ്രതിയടക്കം രണ്ട് ആയമാർ അറസ്റ്റിൽ
[masterslider id="10"]

Related posts