മുഖംമൂടിയണിഞ്ഞ 6 അംഗസംഘം ഡ്രൈവറെ ആക്രമിച്ചു;യാത്രക്കാരെ അക്രമിക്കാൻ ശ്രമിച്ചു;ഉത്തരകേരളത്തിലേക്കുള്ള ബസുകല്‍ ആക്രമിക്കപ്പെടുന്നത് തുടർക്കഥയാകുന്നു;നടപടി എടുക്കാനാകാതെ അധികൃതർ.

ബെംഗളൂരു : ഉത്തരേന്ത്യയിലെ ചമ്പൽക്കാടുകളിൽ നടന്നിരുന്ന അരക്ഷിതാവസ്ഥയും അക്രമത്തെയും ഓർമിപ്പിക്കുന്ന വിധത്തിലേക്കാണ് ബെംഗളൂരിൽ നിന്ന്  ഉത്തരകേരളത്തിലേക്കുള്ള പാതയുടെ ഇപ്പോഴത്തെ അവസ്ഥ. കാറുകളിൽ യാത്ര ചെയ്യുന്നവർ അക്രമിക്കപ്പെടുന്നത് തുടർക്കഥയായിരുന്നു ,എന്നാൽ അതിലേക്ക് ഒരു എപ്പിസോഡു കൂടിച്ചേർക്കുകയാണ് ഇപ്പോൾ.

ബെംഗളൂരുവിൽ നിന്ന് മലപ്പുറത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ് തടഞ്ഞു നിർത്തിയാണ് കവർച്ചക്ക് ശ്രമിച്ചത്.മാരകായുധങ്ങളുമായി എത്തിയ ആറംഗ സംഘത്തിൽ മലയാളികളും ഉണ്ടന്ന് സംശയം. ഇന്നലെ പുലർച്ചെ കുട്ട പോലീസ് സ്റ്റേഷൻ അതിർത്തിയിലാണ് സംഭവം.

രാത്രി 8.30 ന് നഗരത്തിൽ നിന്ന് പുറപ്പെട്ട സ്വകാര്യ ബസ് 12.30 യോടെ കുട്ടയിലെത്തിയപ്പോൾ പിൻതുടർന്നെത്തിയ കാർ ബസിനെ മറികടന്ന് റോഡിന് കുറുകെ നിർത്തുകയായിരുന്നു.

വടിവാളും മറ്റ് മാരകായുധങ്ങളുമായി പുറത്തിറങ്ങിയ ആറംഗ മുഖം മൂടി സംഘം ഡ്രൈവറെ പിടിച്ചിറക്കാറും വാതിൽ തുറക്കാനും ശ്രമിച്ചു. ഡ്രൈവർ എതിർത്തു നോക്കിയെങ്കിലും വാതിൽ തകർത്ത് അക്രമികൾ അകത്ത് കയറി.

ബലം പ്രയോഗിച്ച് താക്കോൽ കൈക്കലാക്കി ലഗേജ് സൂക്ഷിച്ചിരുന്ന വാതിൽ തുറക്കാൻ ശ്രമിച്ചു. വടിവാളുമായി അക്രമി സംഘത്തിലെ ചിലർ യാത്രക്കാർക്കെതിരെ തിരിഞ്ഞു.

സമീപത്തുള്ള ആളുകൾ ഓടിയെത്തിയതോടെ അക്രമിസംഘം പിൻവാങ്ങി ,അക്രമികൾ സഞ്ചരിച്ചിരുന്ന കാറിന്റെ നമ്പർ പ്ലേറ്റ് ചളി തേച്ച് മറച്ചിരുന്നു. ബസിൽ പുരുഷൻമാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ, സ്ത്രീകൾ ഉണ്ടായിരുന്നില്ല.

കുട്ട പോലീസ് സ്‌റ്റേഷനിൽ എത്തി യാത്രക്കാർ പരാതി നൽകി.

ഏതാനും മാസങ്ങൾക്ക് മുമ്പ് ബെംഗളൂരു ഉത്തര കേരള റൂട്ടിൽ ഒരു കെ എസ് ആർ ടി ബസ് സമാനരീതിയിൽ അക്രമിക്കപ്പെട്ടിരുന്നു പിന്നീട് ഒരു സ്വകാര്യ ബസും അക്രമിക്കപ്പെട്ടു, കർണാടകയിൽ വച്ച് ഒരു സ്വകാര്യ ബസിനെ റാഞ്ചിയ സംഭവം നടന്നതിന്റെ നടുക്കം ഇപ്പോഴും മാറിയിട്ടില്ല.എന്നാൽ അധികൃതരുടെ ഭാഗത്തു നിന്നും ഒരു ഉപകാരപ്രദാമായ സമീപനവും ഇതുവരെ കാണാൻ കഴിഞ്ഞിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us