ബെംഗലൂരു : രണ്ടായിരം രൂപയുടെ കള്ളനോട്ടുകള് നഗരത്തിലും വ്യാപകമായിട്ടുണ്ടെന്നു എന് ഐ എ യുടെ റിപ്പോര്ട്ട് ..ബെല്ഗാവിയില് പിടിയിലായ മൂവര് സംഘങ്ങളുടെ മൊഴി അനുസരിച്ച് നോട്ടുകള് എത്തുന്നത് ബംഗ്ലാദേശില് നിന്നാണെന്ന് നാഷണല് ഇന്വെസ്റ്റിഗേറ്റീവ് ഏജന്സി സ്ഥിതീകരിച്ചു …വെസ്റ്റ് ബംഗാളില് നിന്നും ബെല്ഗാവിയില് താമസമാക്കിയ രണ്ടും പേരും കര്ണ്ണാടക സ്വദേശിയായ ഒരാളും ചേര്ന്നാണു ഇടപാടുകള് നടത്തിയിരുന്നത് ..ഇവരില് നിന്നും രണ്ടായിരം നോട്ടിന്റെ മൂന്ന് ലക്ഷം രൂപയോളം കള്ളനോട്ടുകള് പോലീസ് പിടിച്ചെടുത്തു …എന്നാല് ആറു ലക്ഷത്തോളം കള്ളനോട്ടുകള് ഇവര് ഇത്രയും നാളുകളില് ചിലവഴിച്ചതായാണ് റിപ്പോര്ട്ടുകള് ..ബെല്ഗാവിയില് പഞ്ചസാര ഫാക്ടറിയിലെ തൊഴിലാളികളെന്ന വ്യാജേന ആയിരുന്നു ഇരുവരും എത്തിയത് ..തുടര്ന്ന് കര്ണ്ണാടക സ്വദേശിയായ വ്യക്തിയുമായി ചേര്ന്നായിരുന്നു നോട്ടുകള് ചിലവഴിച്ചിരുന്നത് ..അറസ്റ്റിനു ശേഷം മൂവരെയും എന് ഐ എ ആസ്ഥാനമായ മുംബൈയിലേക്ക് കൈമാറി …!
Related posts
-
യാത്രക്കാരുടെ ശ്രദ്ധക്ക് ! ഇന്ന് സ്പെഷ്യൽ ട്രെയിൻ ഉണ്ട്. യെശ്വന്ത് പുരയിൽ നിന്ന് എറണാകുളത്തേക്ക് .
ബെംഗളൂരു : സംക്രാന്തി – പൊങ്കൽ തിരക്ക് കുറക്കാൻ ബെംഗളൂരുവിൽ നിന്ന്... -
ബെംഗളൂരുവില് ഇന്ന് വൈദ്യുതി മുടങ്ങും; പ്രദേശങ്ങളില് അഞ്ചര മണിക്കൂര് നിയന്ത്രണം
ബെംഗളൂരു: നഗരത്തിലെ വിവിധയിടങ്ങളില് ഇന്ന്, ജനുവരി 10 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും.... -
കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോഡ് വർധന
ബെംഗളൂരു : ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോഡ്...