ബെസ്കോം ബിൽ പേയ്‌മെന്റിനുള്ള എടിപി സേവനം ഇന്ന് മുതൽ നിർത്തി; ഇനി ബില്ല് അടക്കൽ ഈ മാർഗങ്ങളിലൂടെ

ബെംഗളൂരു: വൈദ്യുതി ബില്ലുകൾ അടയ്ക്കുന്നതിനായി ബെസ്കോം ഓഫീസുകളിൽ ATP (എനി ടൈം പേയ്‌മെന്റ്) പേയ്‌മെന്റ് മെഷീനുകളുടെ സേവനം ഓഗസ്റ്റ് 1 മുതൽ നിർത്തലാക്കുമെന്ന് ബെസ്കോം അറിയിച്ചു.

ബെസ്കോം സബ്-ഡിവിഷണൽ ഓഫീസുകളിലെ ക്യാഷ് പേയ്‌മെന്റ് സെന്ററുകൾ, ബെസ്കോം അധികാരപരിധിയിലുള്ള ബാംഗ്ലൂർ വൺ, കർണാടക വൺ, ബെസ്കോം വെബ്‌സൈറ്റ് പോലുള്ള ഓൺലൈൻ പേയ്‌മെന്റ് രീതികൾ, ബെസ്കോം വിട്ര ആപ്പ് എന്നിവ വഴി ഉപഭോക്താക്കൾക്ക് വൈദ്യുതി ബില്ലുകൾ അടയ്ക്കാമെന്ന് അറിയിച്ചിട്ടുണ്ട്.

  ലോറിയും ജീപ്പും കൂട്ടിയിടിച്ച് നവദമ്പതികൾ മരിച്ചു

സ്പോട്ട് ബില്ലിംഗ് ഉപകരണങ്ങൾ, ഭാരത് ബിൽ പേയ്‌മെന്റ് സിസ്റ്റം (BBPS), NEFT, ECS തുടങ്ങിയവ വഴിയും ഉപഭോക്താക്കൾക്ക് ബില്ലുകൾ അടയ്ക്കാൻ അനുവാദമുണ്ട്.

യൂ പി ഐ പേയ്‌മെന്റുകൾ (ഗൂഗിൾ പേ , ഫോൺപേ, പേ ടി എം , ബി എച്ച് ഐ എം പോലുള്ള ആപ്പുകൾ) വഴിയും വൈദ്യുതി ബില്ലുകൾ അടയ്ക്കാമെന്ന് ബെസ്‌കോം പ്രസ്താവനയിൽ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു എയർപോർട്ടിൽ ഇറങ്ങുന്നവർ സൂക്ഷിക്കുക; നിങ്ങളുടെ പോക്കറ്റ് ചോർത്താൻ മൊബൈലിൽ 'ചതിക്കുഴി'!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒഴിപ്പിക്കപ്പെട്ടവർ വീണ്ടും കാൽനടപ്പാതകളിലേക്ക്; തെരുവ് കച്ചവടക്കാരിൽ നിന്ന് 5000 രൂപ വീതം പിരിക്കുന്നതായി പരാതി
[masterslider id="10"]

Related posts