എട്ടുവയസ്സുകാരിയെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ കേസിൽ 28-കാരന് വധശിക്ഷവിധിച്ച് കോടതി

ബെംഗളൂരു : എട്ടുവയസ്സുകാരിയെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ കേസിൽ 28-കാരന് വധശിക്ഷവിധിച്ച് ബെളഗാവി കോടതി.

റായിബാഗ് താലൂക്കിലെ പരമാനന്ദവാഡി സ്വദേശിയായ ഭരതേഷ് രവാസാബ് മിർജിയെയാണ് ബെളഗാവി ജില്ലാ പോക്സോ കോടതി ജഡ്ജി സി.എം. പുഷ്പലത വധശിക്ഷയ്ക്കുവിധിച്ചത്.

2019-ലായിരുന്നു കേസിനാസ്പദമായ സംഭവം. ചോക്‌ലെറ്റുവാങ്ങാൻ കടയിൽപ്പോയി മടങ്ങിവരുകയായിരുന്ന പെൺകുട്ടിയെ പ്രതി പ്രലോഭിപ്പിച്ച് തന്റെ വീട്ടിൽക്കൊണ്ടുപോയി ബലാത്സംഗംചെയ്ത്‌ തുടർന്ന് കഴുത്തുഞെരിച്ചുകൊന്ന് മൃതദേഹം ഒരു കിണറ്റിൽ ഉപേക്ഷിച്ചെന്നുമാണ് പ്രോസിക്യൂഷൻ കേസ്.

  സ്വർണ്ണ പണയത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പ്; ബെംഗളൂരുവിൽ ജ്വല്ലറി ഉടമ ഒളിവിൽ

ബലാത്സംഗം, കൊലപാതകം, തെളിവുനശിപ്പിക്കൽ എന്നിവയുൾപ്പെടെയുള്ള കുറ്റങ്ങൾ സംശയാതീതമായി തെളിഞ്ഞെന്ന്‌ വ്യക്തമാക്കിയാണ് കോടതി പ്രതിക്ക് പരമാവധി ശിക്ഷവിധിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കർഷകർക്ക് ആശ്വാസം; തക്കാളി വില കുതിച്ചുയരുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts