ഇന്ത്യയെ ശിഥിലമാക്കണോ, മോദിയെ കൊല്ലുക: ഹാഫിസ് സയീദ്

റാവൽക്കോട്ട്: ഇന്ത്യയെ തകർക്കാൻ ഏറ്റവും നല്ല മാർഗം പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൊലപ്പെടുത്തുകയാണെന്ന് മുംബൈ ഭീകരാക്രമണത്തിന്‍റെ സൂത്രധാരനും, ആഗോളഭീകരനുമായ ഹാഫിസ് സയീദ്. പൊതു പരിപാടിയിൽ പങ്കെടുക്കവെയായിരുന്നു ഹാഫിസ് സയീദിന്‍റെ ഈ പ്രസ്താവന.

ഇന്ത്യയെ ശിഥിലമാക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗ്ഗം നരേന്ദ്രമോദിയെ ഏതുവിധേനയും കൊലപ്പെടുത്തുക എന്നതാണെന്നും ഹാഫിസ് പറഞ്ഞു. ഇന്ത്യയിലും,അമേരിക്കയിലും ഇസ്ലാമിന്‍റെ കൊടികൾ ഉയർത്തണമെന്നും. കൂടുതല്‍ രക്തസാക്ഷികളെ ഉണ്ടാക്കാന്‍ ഇന്ത്യയെയും റഷ്യയെയും ശിഥിലമാക്കണമെന്നും ജെയുഡി മുതിര്‍ന്ന നേതാവ് മൌലാന ബഷീര്‍ അഹമ്മദ് കാക്കി പറഞ്ഞു.

  സോമാലിയൻ തീരത്ത് ആയുധക്കപ്പൽ കടൽക്കൊള്ളക്കാർ റാഞ്ചി; ആറ് ഇന്ത്യക്കാർ ബന്ദികളെന്ന് റിപ്പോർട്ട്

പരിശുദ്ധ റമസാൻ മാസം വിശുദ്ധയുദ്ധങ്ങളുടെ കൂടീ മാസമാണ്. ഇസ്ലാമിനു വേണ്ടി യുദ്ധങ്ങൾ നയിക്കാൻ നമ്മൾ ഒരോരുത്തരും സജ്ജമാകണം. ആ യുദ്ധങ്ങളിൽ രക്തസാക്ഷികളാകുന്ന മുസ്ലീം സഹോദരങ്ങൾക്ക് മുൻപിൽ സ്വർഗത്തിന്‍റെ വാതിൽ തുറക്കപ്പെടുമെന്നും.  വിശുദ്ധയുദ്ധങ്ങൾക്കായി തയ്യാറെടുക്കുന്നവർക്ക് പണവും, സുരക്ഷിതത്വവും നൽകാൻ എല്ലാവരും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

പുണ്യമാസമായ റമസാൻ മാസത്തില്‍ ജെയുഡിയ്ക്കും, ഭീകര സംഘടനയായ മുജാഹിദീനും സാധനങ്ങളും, പൈസയും നല്‍കണമെന്നും. സ്ത്രീകളായ അമ്മമാരോട് തന്‍റെ ആണ്‍മക്കളെ ഭീകര സംഘടനകള്‍ക്ക് ദാനചെയ്യണമെന്നും മൌലാന പറഞ്ഞു.

  കൈയിൽ വാളുമായി ആരെയും പേടിപ്പിക്കുന്ന രൂപം; ഭയക്കേണ്ട, ഇത് മനുഷ്യരെ രക്ഷിക്കാനെത്തിയ യന്ത്രമനുഷ്യൻ!

ഭീകര സംഘടനയായ ജമാത്ത് ഉദ് ദാവ തലവനായ ഹാഫിസ് സയീദിന് അന്വേഷണ ഏജന്‍സികള്‍ 10 മില്യണ്‍ അമേരിക്കന്‍ ഡോളര്‍ തലയ്ക്ക് വിലയിട്ടിട്ടുണ്ട്.166 പേര്‍ കൊല്ലപ്പെട്ട മുംബൈ ഭീകരാക്രമണത്തിലും, പാര്‍ലമെന്റാക്രമണത്തിലും പ്രതിയായ ഹാഫിസ് സയീദിനെ പാകിസ്ഥാനിലെ തെരഞ്ഞെടുപ്പില്‍ മല്‍സരിപ്പിക്കാനും നീക്കങ്ങള്‍ നടക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്കൂൾ ബാഗുകളും പാൽക്കുപ്പികളും ഉൾപ്പടെയുളള കൂട്ടക്കുഴിമാടം കണ്ടെത്തി; കുട്ടികളുടേതടക്കം 582 അസ്ഥികൂടങ്ങൾ പുറത്തെടുത്തു
[masterslider id="10"]

Related posts