വിട നൽകി നാട്; പൂർണ്ണ സംസ്ഥാന ബഹുമതികളോടെ എസ് എൽ ഭൈരപ്പയെ സംസ്കാരിച്ചു

ബെംഗളൂരു: എസ് എൽ ഭൈരപ്പയ്ക്ക് വിട നല്‍കി കന്നഡ സഹൃദയലോകം. മൈസൂരുവിലുള്ള ചാമുണ്ഡി കുന്നുകളുടെ താഴ്‌വരയിലെ രുദ്രഭൂമിയിൽ ഇന്നുച്ചയ്‌ക്ക് സംസ്കാര ചടങ്ങുകൾ നടന്നു.

പൂർണ്ണ സർക്കാർ ബഹുമതികളോടെയായിരുന്നു സംസ്കാരം. മക്കളായ രവിശങ്കറും ഉദയ് ശങ്കറും അന്ത്യകർമങ്ങൾ നിർവഹിച്ചു.

കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി, ജില്ലയുടെ ചുമതലയുള്ള മന്ത്രി എച്ച്.സി. മഹാദേവപ്പ, എംഎൽഎ ടി.എസ്. ശ്രീവത്സ തുടങ്ങിയവർ അന്ത്യോപചാരം അർപ്പിച്ചു.

  തുംഗഭദ്ര നദിയിലെ സ്റ്റീൽ പാലം തകർന്നു: റായ്ച്ചൂർ-മന്ത്രാലയം റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു

വാർദ്ധക്യസഹജമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ബുധനാഴ്ച ഉച്ചയോടെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

വ്യാഴാഴ്ച വൈകുന്നേരം അദ്ദേഹത്തിന്റെ ഭൗതികശരീരം മൈസൂരുവിലെ കലാമന്ദിരയിൽ പൊതുദർശനത്തിന് എത്തിച്ചപ്പോള്‍ നിരവധി പേരാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്.

വെള്ളിയാഴ്ച രാവിലെ കുവേംപുനഗറിലെ ഉദയരവി റോഡിലുള്ള അദ്ദേഹത്തിന്റെ വസതിയിലേക്ക് എത്തിച്ച് ശേഷമായിരുന്നു സംസ്കാരചടങ്ങുകള്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചിപ്സ് പാക്കറ്റിലെ കളിപ്പാട്ടം തൊണ്ടയിൽ കുടുങ്ങി അഞ്ചുവയസ്സുകാരൻ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts