നഗരത്തിൽ വീണ്ടും മോചനദ്രവ്യത്തിനായുള്ള തട്ടിക്കൊണ്ടുപോകൽ: 18 കാരൻ മരിച്ചു

ബെംഗളൂരു : മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടുപോയി മർദനത്തിനിരയാക്കിയ 18-കാരന് ദാരുണാന്ത്യം.

ബെംഗളൂരു അന്നപൂർണേശ്വരീനഗർ സ്വദേശി കെ. ദീപക് രാജ് ആണ് മരിച്ചത്. സംഭവത്തിൽ രണ്ടുപേരെ ജ്ഞാനഭാരതി പോലീസ് അറസ്റ്റുചെയ്തു.

ദീപകിനെ തട്ടിക്കൊണ്ടുപോയശേഷം സഹോദരൻ പ്രവീണിനെ (20) വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെടുകയായിരുന്നു. തവരെകെരെ മാഗനഹള്ളിയിലേക്ക് വിളിച്ചുവരുത്തുകയുംചെയ്തു.

  വിദ്യാർത്ഥികൾക്ക് സ്കൂളുകൾ സുരക്ഷിതമാണോ? ബംഗളൂരുവിൽ ആശങ്കയേറുന്നു; തിരുത്തൽ നടപടികൾ വേണമെന്ന് വിദഗ്ദ്ധർ

അവിടെയെത്തിയപ്പോൾ ദീപകിനെയും പ്രവീണിനെയും പ്രതികൾ മർദിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. തുടർന്ന് ഇരുവരെയും പ്രതികൾ വിട്ടയച്ചു.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. പിറ്റേദിവസം ദീപക് തുടർച്ചയായി ഛർദിച്ച് അവശനാകുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ചികിത്സക്കിടെ മരിച്ചു. സഹോദരങ്ങളുടെ അമ്മ യശോദ നൽകിയ പരാതിയിൽ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അനധികൃത കുടിയേറ്റക്കാർക്കെതിരെ ബെംഗളൂരുവിൽ 'ഓപ്പറേഷൻ മുക്ത'; 2,000-ത്തോളം പേർ കസ്റ്റഡിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts