ജയിൽചാടി രക്ഷപ്പെട്ട രണ്ട് പോക്സോ കേസ് പ്രതികൾ കർണാടകത്തിലെ ചിക്കമഗളൂരുവിൽ നിന്നും പിടിച്ചു

ബെംഗളൂരു : അസമിൽനിന്ന്‌ ജയിൽചാടി രക്ഷപ്പെട്ട രണ്ട് പോക്സോ കേസ് പ്രതികൾ കർണാടകത്തിലെ ചിക്കമഗളൂരുവിൽ പോലീസിന്റെ പിടിയിലായി.

അസം മോറിഗാവ് സ്വദേശികളായ എം.ഡി. ജയ്‌റുൽ ഇസ്ലാം (24), സുബ്രതാ സർക്കാർ (33) എന്നിവരെയാണ് ചിക്കബല്ലാപുര പോലീസ് പിടികൂടിയത്.

ഇരുവരെയും 20 വർഷം വീതം കഠിനതടവിന് കോടതി ശിക്ഷിച്ചതായിരുന്നു. തടവനുഭവിക്കുന്നതിനിടെ ഈമാസം 20-നാണ് ഇവർ മോറിഗാവ് ജില്ലാജയിലിൽനിന്ന്‌ രക്ഷപ്പെട്ടത്.

  വിവാദ യൂട്യൂബർ ‘തൊപ്പി’യുടെ ചാനൽ പൂട്ടി

ബാരക്കിന്റെ കമ്പികൾതകർത്ത് ജയിലിന്റെ ചുമരുകൾ ചാടിക്കടന്ന് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ചിക്കമഗളൂരുവിലെത്തി തോട്ടംതൊഴിലാളികൾക്കിടയിൽ ഒളിച്ചുകഴിയുകയായിരുന്നു. അസം പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികളിലൊരാൾക്ക് ചിക്കമഗളൂരുവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു.

തുടർന്ന് അസം പോലീസ് ചിക്കമഗളൂരു പോലീസിന്റെ സഹായംതേടി. ഇവരെ പിടികൂടാൻ പോലീസ് പ്രത്യേകസംഘത്തെ നിയോഗിച്ചു. ചിക്കമഗളൂരു സിഐ സച്ചിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. തുടർന്ന് ഇവരെ അസം പോലീസിന് കൈമാറി. ചിക്കമഗളൂരുവിലെയും പരിസരങ്ങളിലെയും കാപ്പിത്തോട്ടങ്ങളിൽ ഒട്ടേറെ അസം തൊഴിലാളികൾ ജോലിചെയ്യുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആദ്യം നിരാഹാര സമരവും ലാത്തിച്ചാർജ്ജും നേരിടൂ, ശേഷം രാജി വെക്കാം': പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവന വിവാദത്തിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പരാതി പറയൽ നിർത്തി, പുലർച്ചെ 5.30-ന് അവർ തെരുവിലിറങ്ങി"; ബെംഗളൂരുവിലെ 'നാശം പിടിച്ച' 15 ഇടങ്ങൾ വൃത്തിയാക്കി പ്രദേശവാസികൾ
[masterslider id="10"]

Related posts