മൈസൂരു ദസറ; വിവിധ ആന ക്യാമ്പുകളിൽനിന്ന് കൊട്ടാര നഗരിയിൽ അഞ്ച് ആനകൾ കൂടി എത്തി

ബെംഗളൂരു : മൈസൂരു ദസറയുടെ ജംബു സവാരിക്കായുള്ള രണ്ടാം ബാച്ചിലെ അഞ്ച് ആനകൾ കൂടി കൊട്ടാര നഗരിയിലെത്തി. വിവിധ ആന ക്യാമ്പുകളിൽനിന്ന് എത്തിയ ആനകളെ ജയമാർത്താണ്ഡ ഗേറ്റ് വഴി മൈസൂരു കൊട്ടാരത്തിലേക്ക് സ്വാഗതം ചെയ്തു.

ദുബാരെ ആന ക്യാമ്പിൽ നിന്നുള്ള ഗോപി, സുഗ്രീവ, ഹേമാവതി, മതിഗോട് ആന ക്യാമ്പിൽനിന്നുള്ള ശ്രീകാന്ത, ഭീമനക്കട്ടെ ആന ക്യാമ്പിൽ നിന്നുള്ള രൂപ എന്നീ ആനകളെയാണ് എത്തിച്ചത്.

  പരാതി പറയൽ നിർത്തി, പുലർച്ചെ 5.30-ന് അവർ തെരുവിലിറങ്ങി"; ബെംഗളൂരുവിലെ 'നാശം പിടിച്ച' 15 ഇടങ്ങൾ വൃത്തിയാക്കി പ്രദേശവാസികൾ

ജയമാർത്താണ്ഡ ഗേറ്റിൽ മൈസൂർ ജില്ലാ ഭരണകൂടം, വനംവകുപ്പ്, മൈസൂർ പാലസ് ബോർഡ് ഉദ്യോഗസ്ഥർ എന്നിവർ പരമ്പരാഗത രീതിയിൽ ആനകൾക്ക് സ്വീകരണം നൽകി. ആദ്യ ബാച്ചിൽ എത്തിയ മറ്റ് ഒമ്പത് ആനകൾക്കൊപ്പം കൊട്ടാരം പരിസരത്ത് തന്നെ ഈ ആനകളും താമസിച്ച് പരിശീലനം നേടും.

ഒമ്പത് ദസറ ആനകളുടെ ആദ്യ ബാച്ച് ഓഗസ്റ്റ് നാലിനാണ് നഗരത്തിലെത്തിയത്. ജംബു സവാരി റൂട്ടിൽ പരിചിതമാക്കുന്നതിനും ഗതാഗതവുമായി പൊരുത്തപ്പെടുന്നതിനുമുള്ള പരിശീലനം ആദ്യ ബാച്ചിലുള്ള ആനകൾക്ക് ആരംഭിച്ചു. ഈ വർഷത്തെ ദസറ ആഘോഷങ്ങൾ സെപ്റ്റംബർ 22-ന് ആരംഭിച്ച് ഒക്ടോബർ രണ്ടിന് ജംബു സവാരിയോടെ അവസാനിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രൺവീർ സിങ്ങിന് സിനിമാ സംഘടനകളുടെ വിലക്ക്; 45 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഫർഹാൻ അക്തർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മരിക്കാൻ പാളത്തിൽ കിടന്ന് മലയാളി യുവാവ്; പോലീസിനെ വെട്ടിച്ച് ഓടിയത് രണ്ട് കിലോമീറ്റർ; ഒടുവിൽ ബെം​ഗളൂരു പോലീസ് രക്ഷിച്ചത് ഇങ്ങനെ
[masterslider id="10"]

Related posts