ബെംഗളൂരുവിൽ ചിട്ടിനടത്തി പണവുമായി മുങ്ങിയെന്ന കേസിൽ മലയാളി ദമ്പതിമാർക്ക് മുൻകൂർജാമ്യം ലഭിച്ചു

ബെംഗളൂരു : ബെംഗളൂരുവിൽ ചിട്ടിനടത്തി നിക്ഷേപകരെ കബളിപ്പിച്ച് പണവുമായി മുങ്ങിയെന്ന കേസിൽ പ്രതികളായ മലയാളി ദമ്പതിമാർക്ക് ബെംഗളൂരു കോടതി മുൻകൂർജാമ്യം അനുവദിച്ചു.

ബെംഗളൂരു രാമമൂർത്തിനഗറിൽ എ ആൻഡ് എ ചിറ്റ് ഫണ്ട് ആൻഡ് ഫൈനാൻസ് നടത്തിവന്ന ആലപ്പുഴ രാമങ്കരി സ്വദേശി ടോമി എ. വർഗീസ്(57), ഭാര്യ ഷൈനി ടോമി (52) എന്നിവർക്കാണ് ബെംഗളൂരു സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി മുൻകൂർജാമ്യം അനുവദിച്ചത്.

  ഓട്ടോ ഡ്രൈവറുടെ കൈകളിൽ കോടികളുടെ ലംബോർഗിനി നൽകി വ്യവസായി; നെറ്റിസൺമാരുടെ മനസ്സ് കവർന്ന ബെംഗളൂരു കാഴ്ച

കേസ് സിഐഡി വിഭാഗം അന്വേഷിച്ചു വരുന്നതിനിടെയാണ് ദമ്പതിമാർ മുൻകൂർജാമ്യം നേടിയത്. ബെംഗളൂരുവിൽനിന്നും മുങ്ങിയ ഇവർ കെനിയയിലേക്ക് കടന്നെന്നായിരുന്നു ആദ്യംകേസന്വേഷിച്ച രാമമൂർത്തി നഗർ പോലീസ് നൽകിയ വിവരം.

പിന്നീട് ഇവർ ബെംഗളൂരുവിൽ തിരിച്ചെത്തി. ഇവരുടെ സ്ഥാപനത്തിൽ പണംനിക്ഷേപിച്ച ഒട്ടേറെ പേർ പരാതിയുമായി പോലീസിനെ സമീപിച്ചതോടെയാണ് കേസ് വന്നത്. പണം നഷ്ടമായ ഭൂരിഭാഗംപേരും മലയാളികളാണ്.

  ലോകകപ്പിൽ നിന്ന് ബ്രസീൽ പുറത്ത്; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് കണ്ണീരോടെ നെയ്മർ വിരമിക്കൽ പ്രഖ്യാപിച്ചു

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ കുടകിൽ; ഭഗണ്ഡേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി
[masterslider id="10"]

Related posts