നിപാ വൈറസ്: കോഴിക്കോട് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം കുറഞ്ഞു

കോഴിക്കോട്: കോഴിക്കോട് നിപാ ബാധിച്ച് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം കുറഞ്ഞു. 12 പേര്‍ മാത്രമാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ പത്ത് പേര്‍ കോഴിക്കോട് ജില്ലയിലും രണ്ട് പേര്‍ മലപ്പുറം ജില്ലയിലുമാണ്. നീരീക്ഷണത്തിലായിരുന്ന 16 പേരെ ഇതിനകം ഡിസ്ചാര്‍ജ് ചെയ്തു. അതേസമയം 750 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലുണ്ടെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

  തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വൻ തീപിടിത്തം

ഇതുവരെ 13 നിപാ മരണങ്ങളാണ് കേരളത്തില്‍ സ്ഥീരികരിച്ചിരിക്കുന്നത്. 77 രക്ത പരിശോധനാ ഫലങ്ങള്‍ ലഭിച്ചതില്‍ 15 എണ്ണം മാത്രമാണ് പോസീറ്റീവ്. ബാക്കി 62 എണ്ണം നെഗറ്റീവാണെന്നും അധികൃതര്‍ വ്യക്തമാക്കി. നിപാ വൈറസിന്‍റെ സാന്നിധ്യമറിയാന്‍ വവ്വാലുകളിലുള്ള പരിശോധന തുടരുകയാണ്.

ചങ്ങരോത്തെ വീടിന് സമീപം കാണുന്ന പഴം തിന്നുന്ന വവ്വാലുകളുടെ രക്ത, സ്രവ സാംപിളുകള്‍ ശേഖരിച്ചു തുടങ്ങി. തിങ്കളാഴ്ച ഇവ വിദഗ്ധ പരിശോധനയ്ക്കായി ഭോപ്പാലിലേക്ക് അയക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സീറ്റ് പ്രതീക്ഷിച്ചിരുന്ന ദീപ്തി മേരി വർഗീസ്; മുഹമ്മദ് ഷിയാസിനായി വോട്ട് അഭ്യർത്ഥിച്ച് രംഗത്തെത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വീട്ടിലെ പ്രസവം കുഞ്ഞും അമ്മയും മരണപ്പെട്ടു ;നേരത്തെ രണ്ടു കുട്ടികൾ മരണമടഞ്ഞിരുന്നു
[masterslider id="10"]

Related posts

Click Here to Follow Us