രാജ്യത്ത് ഏറ്റവും കൂടുതൽ ലൈംഗികത്തൊഴിലാളികളുള്ളത് കർണാടകയിൽ

ബെംഗളൂരു : രാജ്യത്ത് ഏറ്റവും കൂടുതൽ സ്ത്രീ ലൈംഗികത്തൊഴിലാളികളുള്ളത് കർണാടകയിലാണെന്ന് ഒരു പഠനം വെളിപ്പെടുത്തി. കർണാടക, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ഡൽഹി, തെലങ്കാന എന്നിവിടങ്ങളിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ സ്ത്രീ ലൈംഗികത്തൊഴിലാളികൾ (FSW) ഉള്ളതെന്ന് പഠനം പറയുന്നു. പ്രോഗ്രാമാറ്റിക് മാപ്പിംഗ് ആൻഡ് പോപ്പുലേഷൻ സൈസ് എസ്റ്റിമേഷൻ (PMPSE) ആണ് പഠനം നടത്തിയത്.

സ്ത്രീ ലൈംഗികത്തൊഴിലാളികളുടെ ഏറ്റവും ഉയർന്ന സാന്ദ്രതയുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ കർണാടക ഒന്നാമതാണ്, 15.4 ശതമാനം. തൊട്ടുപിന്നാലെ ആന്ധ്രാപ്രദേശ് (12.0 ശതമാനം), മഹാരാഷ്ട്ര (9.6 ശതമാനം), ഡൽഹി (8.9 ശതമാനം), തെലങ്കാന (7.6 ശതമാനം) എന്നിവയും പിറകെയുണ്ട്. രാജ്യത്തെ മൊത്തം ലൈംഗികത്തൊഴിലാളി ജനസംഖ്യയുടെ 53.0 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ് വരുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.

  പൈപ്പിനുള്ളിൽ റോബോട്ടുകൾ;  മലിനജലം കലർന്നാൽ പറയും; ബെംഗളൂരുവിന്റെ കുടിവെള്ള പ്രശ്നത്തിന് എ.ഐ. പരിഹാരം

ലോകത്ത് എച്ച്‌ഐവി വ്യാപനത്തിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണ് എന്ന് പഠനം സൂചിപ്പിക്കുന്നു. സ്ത്രീ ലൈംഗികത്തൊഴിലാളികൾ (FSW), പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന പുരുഷന്മാർ (MSM), ട്രാൻസ്‌ജെൻഡർ (H/TG) ആളുകൾ, മയക്കുമരുന്ന് കുത്തിവയ്ക്കുന്ന ആളുകൾ (PWID) എന്നിവരെയാണ് എച്ച്‌ഐവി പകർച്ചവ്യാധി ഏറ്റവും കൂടുതൽ ബാധിക്കുന്നതെന്ന് അതിൽ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൂന്ന് പേരെ കൊന്ന കേസ് പ്രതി ജയിലിൽ നൽകിയ 'സ്നേഹം'; ജാപ്പനീസ് വിദ്യാർത്ഥിയുടെ ജീവിതം മാറ്റിയെഴുതിയ അവിശ്വസനീയ സൗഹൃദം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫോണും ക്യാമറയുമില്ല, കണ്ണടച്ചൊന്ന് നോക്കിയാൽ മതി; ബെംഗളൂരുവിൽ തരംഗമാകുന്ന 'സ്മാർട്ട് ഗ്ലാസുകൾ' സ്വകാര്യതയ്ക്ക് ഭീഷണിയാകുന്നുവോ?
[masterslider id="10"]

Related posts