നന്ദി ഹിൽസ് ഒരു മാസത്തേക്ക് അടച്ചു: ഇനി തുറക്കുന്നത് ഈ സമയങ്ങളിൽ മാത്രം

ബെംഗളൂരു : ലോകപ്രശസ്തമായ നന്ദി ഹിൽസ് റോഡിലെക്കുള്ള വാഹനഗതാഗതം നിയന്ത്രിച്ചു. നന്ദി ഹിൽസ് റോഡിലെ നവീകരണ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ റോഡിലൂടെയുള്ള വാഹനങ്ങളുടെ ഗതാഗതം നിയന്ത്രിച്ചാട്ടുള്ളത്.

ചിക്കബെല്ലാപുര ജില്ലാ കമ്മീഷണർ പി.എൻ. രവീന്ദ്ര ഒരു മാസത്തേക്ക് നന്ദി ഹിൽസ് റോഡിലൂടെയുള്ള വാഹനങ്ങളുടെ ഗതാഗതം നിയന്ത്രിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു.

  സുഹൃത്തിന്റെ ഭാര്യയോടൊത്ത് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് കൊള്ളയടിച്ചു, ഗ്രാമത്തിൽ സംഘർഷാവസ്ഥ

മാർച്ച് 24 മുതൽ ഏപ്രിൽ 25 വരെ കൃത്യം ഒരു മാസത്തേക്ക് റോഡിലൂടെയുള്ള വാഹന ഗതാഗതം നിർത്തിവയ്ക്കും.

എന്നിരുന്നാലും, വിനോദസഞ്ചാരികളുടെ താൽപ്പര്യം കണക്കിലെടുത്ത്, വാരാന്ത്യങ്ങളിൽ വെള്ളിയാഴ്ചകളിൽ വൈകുന്നേരം 6:30 മുതൽ തിങ്കളാഴ്ചകളിൽ രാവിലെ 8 വരെ പ്രവേശനം അനുവദിക്കും എന്നും ഉത്തരവിൽ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നീറ്റ് പുനഃപരീക്ഷയിൽ വ്യാപക ആശയക്കുഴപ്പം; പല കാരണങ്ങളാൽ വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts