കന്നഡയെ അപമാനിച്ചിട്ടില്ല, വാർത്തകൾ വ്യാജമെന്ന് നടി രശ്മിക

ബെംഗളൂരു: കന്നഡയെ അവഗണിച്ചുവെന്നും ബെംഗളൂരുവില്‍ നടന്ന ചലച്ചിത്രമേളയില്‍ നിന്ന് വിട്ടുനിന്നുവെന്നുമുള്ള രശ്മിക മന്ദാനയ്ക്കെതിരെ പ്രചരിക്കുന്ന വാര്‍ത്തകള്‍ പൂര്‍ണ്ണായും തള്ളി നടിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍.

കഴിഞ്ഞ ദിവസം പുറത്തുവന്ന പ്രസ്താവനകള്‍ കെട്ടിച്ചമച്ചതാണെന്നും അവര്‍ അറിയിച്ചു.

കര്‍ണാടകയില്‍ നിന്ന് ആരോ അവരെ സമീപിച്ച്‌ ബെംഗളൂരു ചലച്ചിത്രമേളയില്‍ ക്ഷണിക്കാനെത്തിയെന്നും, വന്നവരെ നടി കാണാന്‍ സമ്മതിച്ചില്ലെന്നുമുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം മുതല്‍ വ്യാപകമായി പ്രചരിക്കുന്നുണ്ടെന്നും അത് വസ്തുതാവിരുദ്ധമാണെന്നും നടിയുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.

  തൃഷയെ ചേര്‍ത്ത് വിജയ്‌ക്കെതിരെ ദ്വയാര്‍ത്ഥ പരാമര്‍ശം; ഉദയനിധി സ്റ്റാലിൻ പോലീസ് കസ്റ്റഡിയിൽ

നേരത്തെ, നടി കന്നഡ ഫിലിം ഫെസ്റ്റവലില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചുവെന്നുള്ള നിരവധി റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

ഇതേത്തുടര്‍ന്ന് കോണ്‍ഗ്രസ് എംഎല്‍എ രവി ഗാനിഗ മന്ദാനയ്ക്കെതിരെ ആഞ്ഞടിക്കുകയും തന്റെ കരിയര്‍ ആരംഭിച്ച വ്യവസായത്തെ അവഗണിച്ചതിന് അവരെ ഒരു പാഠം പഠിപ്പിക്കണമെന്ന് പറയുകയും ചെയ്തിരുന്നു.

കിറുക്ക് പാര്‍ട്ടി എന്ന കന്നഡ ചിത്രത്തിലൂടെ തന്റെ കരിയര്‍ ആരംഭിച്ച രശ്മിക മന്ദാന, കഴിഞ്ഞ വര്‍ഷം (ബെംഗളൂരു) അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് ക്ഷണിച്ചപ്പോള്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചുവെന്ന് ഗാനിഗ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.

  ഓണ യാത്ര മലയാളികൾക്ക് ആശ്വാസമായി ബെംഗളൂരു - തിരുവനന്തപുരം പ്രത്യേക ട്രെയിൻ സർവീസ്; സമയവും റൂട്ടും; റിസർവേഷൻ വിവരങ്ങൾ അറിയാം

കന്നഡ സിനിമാ മേഖലയിലാണ് നടി തന്റെ കരിയര്‍ ആരംഭിച്ചതെങ്കിലും കര്‍ണാടകയെയും കന്നഡ ഭാഷയെയും അവര്‍ അവഗണിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു.

കര്‍ണാടക സന്ദര്‍ശിക്കാന്‍ സമയമില്ലെന്ന് പറഞ്ഞ് പലതവണ അവരെ പരിപാടിയിലേക്ക് ക്ഷണിച്ചെങ്കിലും നിരസിച്ചുവെന്നും കോണ്‍ഗ്രസ് എംഎല്‍എയായ ഗാനിഗ ആരോപിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇന്ത്യൻ മത്സ്യപ്രേമികൾക്ക് വൻ സർപ്രൈസ്! കടൽ കടന്ന് സ്കോട്ടിഷ് സാൽമൺ ബെംഗളൂരുവിലെത്തി
[masterslider id="10"]

Related posts