കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ച് സ്വതന്ത്രരും

ബംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതോടെ മൂന്നു പാര്‍ട്ടികളും കര്‍ണാടകയില്‍ സര്‍ക്കാരുണ്ടാക്കാനുള്ള തീവ്ര ശ്രമത്തിലാണ്.

കര്‍ണാടകയില്‍ അധികാരം പിടിക്കാനായി രാഷ്ട്രീയ കളി നടത്തുന്ന ബിജെപിക്ക് തിരിച്ചടി നല്‍കികൊണ്ട് ജയിച്ച സ്വതന്ത്രസ്ഥാനാര്‍ഥിമാരും കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചു. സ്വതന്ത്രനായി മത്സരിച്ച്‌ ജയിച്ച നാഗേഷും മറ്റ് സ്വതന്ത്ര എംഎല്‍എമാരും ബിജെപിക്കെതിരായ നീക്കത്തിന് പിന്തുണ പ്രഖ്യാപിച്ചതയാണ് റിപ്പോര്‍ട്ട്.

  കാരുണ്യത്തിന്റെ മുഖങ്ങൾക്ക് ആദരം; അവാർഡ് തിളക്കത്തിൽ കർണാടകയിലെ നഴ്സുമാർ, പ്രശംസിച്ച് മന്ത്രി യു. ടി. ഖാദർ

കര്‍ണാടകയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും കേവല ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ സ്വതന്ത്രരുടെ പിന്തുണ ലഭിക്കുമെന്ന ആത്മവിശ്വാസം ബിജെപിക്കുണ്ടായിരുന്നു. രണ്ടു സ്ഥാനങ്ങളില്‍ നിന്നും ലഭിച്ച അനുഭവം കൈമുതലാക്കി കോണ്‍ഗ്രസ് ജെഡിഎസിന് പിന്തുണ പ്രഖ്യാപിച്ചതോടെ ബിജെപി നേതൃത്വം വെട്ടിലായി. സംസ്ഥാനത്ത് ഭൂരിപക്ഷം നേടാന്‍ കഴിയുമെന്ന ധാരണയില്‍ അന്തിമഫലത്തിനായി കാത്തിരുന്ന ബിജെപിയ്ക്ക് നിരാശയായിരുന്നു ഫലം.

  സൈക്കിൾ ചവിട്ടുകയായിരുന്ന 12-കാരനെ റോട്ട്‌വീലർ കടിച്ച് പറിച്ചു; ഉടമസ്ഥരുടെ ന്യായീകരണം കേട്ട് ഞെട്ടി നാട്ടുകാർ

കോണ്‍ഗ്രസിന്‍റെ ചടുല നീക്കം രാഷ്ട്രീയ സ്ഥിതിഗതികള്‍ മാറ്റിമറിയ്ക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ലക്ഷ്യം ഇന്ത്യയെ തകർക്കൽ, വിദേശത്ത് വൻ ഗൂഢാലോചന'; കോക്രോച്ച് പാർട്ടിക്കെതിരെ രാജീവ് ചന്ദ്രശേഖർ
[masterslider id="10"]

Related posts