നിര്‍ണ്ണയ മത്സരത്തില്‍ രാജസ്ഥാനെ തകര്‍ത്ത് കൊല്‍ക്കട്ട പ്ലേ ഓഫിലെക്കുള്ള വഴി വെട്ടി ……!!

കൊല്‍ക്കട്ട : പ്ലേ ഓഫിലേക്ക് നീങ്ങാനുള്ള വഴി സുഗമമാക്കാന്‍ ഇരു ടീമുകള്‍ക്കും നിര്‍ണ്ണായകമായ മത്സരത്തില്‍ രാജസ്ഥാനെതിരെ കൊല്‍ക്കട്ട നൈറ്റ് റൈഡേഴ്സിന് ആറു വിക്കറ്റ് ജയം …സ്പിന്നര്‍ കുല്‍ ദീപ് യാദവിനെ നാല് വിക്കറ്റ് പ്രകടനമായിരുന്നു 142 എന്ന ചെറിയ സ്കോറില്‍ രാജസ്ഥാനെ തളയ്ക്കാന്‍ സഹായകമായത് …ഓപ്പണര്‍മാരായ രാഹുല്‍ ത്രിപാതിയും ,മികച്ച ഫോമിലുള്ള ജോസ് ബട്ട് ലറും ചേര്‍ന്നു നല്‍കിയ സ്വപ്ന തുല്യമായ തുടക്കം മുതലാക്കാന്‍ പിന്നീടു വന്ന ഒരു ബാറ്റ്സ്മാന്‍മാര്‍ക്കും കഴിഞ്ഞില്ല ..തുടര്‍ന്ന്‍ ചീട്ടു കൊട്ടാരം പോലെ ആയിരുന്നു ആ തകര്‍ച്ച..!
 
സ്കോര്‍ : രാജസ്ഥാന്‍ 19 ഓവറില്‍ 142 നു ഓള്‍ ഔട്ട്‌
 
കൊല്‍ക്കട്ട 18 ഓവറില്‍ 4 വിക്കറ്റിനു 145
 
കൊല്‍ക്കട്ടയ്ക്ക് വേണ്ടി ക്രിസ് ലിന്‍ 45 ഉം ,ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക്ക് 41 ഉം റണ്‍സ് നേടി …രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി ബെന്‍ സ്റ്റോക്സ് മൂന്നു വിക്കറ്റ് നേടി ..
ആദ്യം ബാറ്റു ചെയ്ത രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി ജോസ് ബട്ട് ലര്‍ 39 റണ്‍സ് നേടിയിരുന്നു …ഒരു ഘടത്തില്‍ 7 നു 104 എന്ന നിലയില്‍ തകര്‍ന്ന രാജസ്ഥാനെ അല്‍പ്പം പൊരുതി നോക്കാവുന്ന സ്കോറിലേക്ക് നയിച്ചത് വാലറ്റത്തിന്റെ ബാറ്റിംഗ് പ്രകടനം ആയിരുന്നു …നൈറ്റ് റൈഡേഴ്സിന്റെ ഈ ജയത്തോടെ പത്തു പോയിന്റുകളുമായി താഴത്തെ തട്ടില്‍ നില്‍ക്കുന്ന മുംബൈക്കും , ബാംഗ്ലൂരിനും അല്‍പ്പം പ്രതീക്ഷ കൈവന്നിട്ടുണ്ട് …! മറ്റു മത്സര ഫലങ്ങളും നിര്‍ണ്ണായകമാണ് ..
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടിക്കറ്റില്ലാ യാത്രക്കാർക്ക് ഇനി രക്ഷയില്ല; റെയിൽവേയിൽ പരിശോധന കർശനമാക്കുന്നു, ടി.ടി.ഇമാർക്ക് ഭീമൻ ടാർഗറ്റ്
  'പൂക്കി എക്സ്പ്രഷൻ'; വൈറൽ വിഡിയോയിൽ പ്രതികരണവുമായി കേരള മുഖ്യമന്ത്രി വി. ഡി. സതീശൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിന് ഇനിയും 10 വർഷം വേണം"; ഹൈദരാബാദ് സ്വദേശിയുടെ ഒരു ഗൂഗിൾ മാപ്പ് സ്ക്രീൻഷോട്ട് കൊളുത്തിവിട്ട വൻ സോഷ്യൽ മീഡിയ യുദ്ധം
[masterslider id="10"]

Related posts