സിനിമാ നിര്‍മ്മാണത്തില്‍ നിന്നും രാഷ്രീയത്തിലേക്കുള്ള തുടക്കം പരാജയത്തിലൂടെ ..പിതാവിന്റെ ലേബലില്‍ അറിയപ്പെട്ടിരുന്ന കരിയര്‍ പൊളിച്ചെഴുതിയത് വെറും ഇരുപത് മാസത്തെ ‘ജനങ്ങളുടെ പ്രിയപ്പെട്ട മുഖ്യമന്ത്രി’ എന്ന പദവി ..’കുമാരണ്ണ’ എന്ന ബി എസ് സി ബിരുദധാരിയായ സിനിമ നിര്‍മ്മാതാവില്‍ നിന്നും കര്‍ണ്ണാടകയുടെ മുഖ്യമന്ത്രി പദത്തിലേക്ക് ചുവടു വെയ്ക്കുന്ന കുമാര സ്വാമിയുടെ ചരിത്രം ഇങ്ങനെ …..

ഒരു രാജ്യം മുഴുവന്‍ ഉറ്റു നോക്കികൊണ്ടിരിക്കുന്ന സംഭവ വികാസങ്ങളാണു കര്‍ണ്ണാടകയില്‍ ഇപ്പോള്‍ നടക്കുന്നത് ..മന്ത്രിസഭ രൂപീകരിക്കാന്‍ ഇരു പാര്‍ട്ടികളുടെയും അന്ത പുരങ്ങളില്‍ വന്‍ ചര്‍ച്ചകള്‍ ആസ്സൂത്രണം ചെയ്തു കൊണ്ടിരുക്കുന്നു …104 സീറ്റ് ലഭിച്ച ബിജെപിക്ക് പക്ഷെ കേവല ഭൂരിപക്ഷം നേടാന്‍ കഴിയതാതെ പോയതും, കോണ്ഗ്രസ് 78 സീറ്റുകളിലേയ്ക്ക് ഒതുങ്ങിയതും കണക്കിലെടുക്കുമ്പോള്‍ 38 നിര്‍ണ്ണായക സീറ്റുകള്‍ നേടിയെടുത്ത ജെ ഡി എസ് എന്ന ജനതാദള്‍ സെക്കുലറിലേക്ക് എല്ലാ കണ്ണുകളും ഉടക്കുന്നു …ഇലക്ഷന്‍ പ്രവചനങ്ങളില്‍ ‘കിംഗ് മേക്കര്‍ ‘ എന്ന സ്ഥാനം മാധ്യമങ്ങള്‍ കല്‍പ്പിച്ചു നല്‍കിയ ‘നേതാവ്’ , ഇപ്പോള്‍ കിരീട ധാരണത്തിലേക്ക് തന്നെ നീങ്ങുന്ന അവസ്ഥയാണ് സംജാതമായിരികുന്നത് …ഒരു പക്ഷെ കര്‍ണ്ണാടകയിലെ സാധാരണക്കാര്‍ ഉള്ളു കൊണ്ട് ആഗ്രഹിക്കുന്നതും ഈ മന്ത്രിയെ തന്നെയെന്നു പറയാന്‍ ചില കാരണങ്ങള്‍ കൂടി ഉണ്ട് …രാഷ്ട്രീയ പാരമ്പര്യമുള്ള ഒരു കുടുംബത്തില്‍ നിന്നും ചിലര്‍ സജീവ രാഷ്രീയത്തില്‍ പ്രവേശിക്കാന്‍ വലിയ ബുദ്ധിമുട്ടൊന്നും ഇല്ല ..എന്നാല്‍ അവിടെ തന്റെതായ ഒരു വ്യക്തിത്വം ഊട്ടിയുറപ്പിക്കാന്‍ അല്‍പ്പം ശ്രമകരമാണ്   …എന്നാല്‍ അവിടെയാണ് ”ഹരദനഹള്ളി ദേവഗൌഡ കുമാര സ്വാമി” എന്ന എച് ഡി കുമാര സ്വാമിയുടെ വിജയം …! കന്നട മണ്ണിന്‍റെ സിംഹാസനം കുമാര സ്വാമിക്ക് പുതുമയല്ല ..ചെറുതെങ്കിലും അതില്‍ ഇരുപ്പുറപ്പിച്ചു ഒന്നര വര്‍ഷം ഭരണം നടത്തിയ തഴക്കവും പഴക്കവും ആവോളമുണ്ട് …’ജനതാ ദര്‍ശന’, കര്‍ഷകരുടെ കടാശ്വാസം പോലുള്ള വിജയകരമായ പദ്ധതികള്‍ എടുത്തുകാട്ടാനുണ്ട് ….നാടകീയ രംഗങ്ങള്‍ളിലേക്ക് കൂടുതല്‍ കര്‍ണ്ണാടക നീങ്ങിയില്ല എങ്കില്‍ കുമാര സ്വാമി തന്നെ ഭരിക്കും ….ഒരിക്കല്‍ സംഭവിച്ച പിഴവ് ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധ പുലര്‍ത്തി കൊണ്ട് തന്നെ ..!
 
 
രാജ്കുമാറിന്റെ കടുത്ത ആരാധകന്‍ ‘സാന്‍ഡല്‍ വുഡ് ‘ സിനിമ നിര്‍മ്മാണത്തിലേക്ക് ….
—————————————————————————————————————–
 
ഹസ്സനിലെ സര്‍ക്കാര്‍ സ്കൂളില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ,ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനായി ബാംഗ്ലൂരിലേക്ക് ചേക്കേറിയ ദേവഗൌഡയുടെ പുത്രന് കൌമാരക്കാലത്ത് തുടക്കമിട്ടതാണ് സൂപ്പര്‍ സ്റ്റാര്‍ രാജകുമാറിനോടുള്ള കടുത്ത ആരാധന..! സിനിമ മോഹം ഉള്ളിലൊതുക്കി പഠനം പൂര്‍ത്തീകരിക്കാന്‍ രാഷ്ട്രീയത്തില്‍ അന്ന് കത്തി നിന്നിരുന്ന പിതാവിന്റെ കര്‍ശന ഉപദേശം ..ജയനഗറിലെ നാഷണല്‍ കോളേജില്‍ നിന്നും ബിരുദം നേടി അല്ലറ ചില്ലറ ബിസിനസ്സുകളുമായി നീങ്ങിയ സമയത്താണ് അനിത എന്ന പെണ്‍കുട്ടി ജീവിതത്തിലേക്ക് കടന്നു വരുന്നത് .അപ്പോഴും രാഷ്ട്രീയം അദ്ദേഹത്തിന്റെ മനസ്സില്‍  ഇല്ലായിരുന്നു  …തുടര്‍ന്ന്‍ തന്റെ ഭര്‍ത്താവിന്റെ അഭിരുചിക്ക് അനുസരിച്ച് അവരും നിലകൊണ്ടു …ആദ്യമായി ഒരു സിനിമ നിര്‍മ്മിക്കുക എന്ന മോഹം സംഭവ്യമാവുന്നത് 1999 ല്‍ ..തമിഴില്‍ വെന്നികൊടി പാറിച്ച ‘സൂര്യ വംശം ‘ എന്ന ചിത്രത്തിന്റെ റീമേക്ക് വിഷ്ണുവര്‍ധനെ നായകനാക്കി കന്നടയിലൊരുക്കിയായിരുന്നു അരങ്ങേറ്റം ..ചിത്രം മികച്ച വിജയം സ്വന്തമാക്കി ..തുടര്‍ന്ന്‍ തൊട്ടടുത്ത വര്‍ഷങ്ങളില്‍ രണ്ടു ചിത്രങ്ങള്‍ കൂടി അദ്ദേഹം നിര്‍മ്മിച്ചു ..സിനിമ ഫീല്‍ഡിലെ തന്റെ മേഖലയില്‍ ഭാര്യയെ കൂടി അദ്ദേഹം പങ്കാളിയാക്കിയിരുന്നു ..എന്നാല്‍ നല്ല രീതിയില്‍ മുന്നോട്ടു പോയിരുന്ന ദാമ്പത്യ ജീവിതത്തില്‍ അസ്വാരസ്യങ്ങള്‍ പടര്‍ന്നു കയറാന്‍ അധികം താമസം ഉണ്ടായില്ല …ചില  കോലാഹലങ്ങള്‍ക്കൊടുവില്‍ ഇരുവരും പിരിയുമ്പോള്‍ പതിനഞ്ചു വയസ്സുള്ള നിഖില്‍ എന്ന ഒരു മകന്‍ അവര്‍ക്ക് ഉണ്ടായിരുന്നു …( ഇന്നത്തെ കന്നഡ സിനിമാ താരം നിഖില്‍ ഗൌഡ )
രാഷ്ട്രീയത്തിലേക്കുള്ള കാല്‍വെയ്പ് ..
——————————————-
വളരെ യാദ്രിശ്ചികമയിട്ടായിരുന്നു ആ രാഷ്ടീയ ജീവിതത്തിനു തുടക്കം കുറിക്കുന്നത് ..ഒരിക്കലും കുടുംബത്തിന്റെ രാഷ്ട്രീയ പാത പിന്തുടരാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല …പക്ഷെ ഒരു നിര്‍ണ്ണായക ഘട്ടത്തില്‍ കുടുംബത്തിന്റെ ആവശ്യം അദ്ദേഹത്തിന് അംഗീകരിക്കേണ്ടി വന്നു .മുന്‍ പ്രധാന മന്ത്രി കൂടിയായ അച്ഛന്‍ ദേവഗൌഡയുടെ സ്വാധീനവും അതില്‍ ഉണ്ടായിരുന്നു ..എങ്കിലും രാഷ്ട്രീയത്തില്‍ പേരിനു പ്രവേശിച്ച ശേഷം തിരികെ സിനിമ ഫീല്‍ഡിലേക്ക് തന്നെ തിരികെ പോവാന്‍ തന്നെയായിരുന്നു അദേഹത്തിന്റെ കണക്കു കൂട്ടല്‍ ..പക്ഷെ ‘മണ്ണിന്റെ മകന്‍ ‘ എന്ന് കന്നടയിലെ കര്‍ഷകര്‍ പേരിട്ടു വിളിക്കുന്ന ദേവ ഗൌഡയില്‍ നിന്നും ..’അദ്ദേഹത്തിന്റെ മകന്‍ ഇതാ ഞങ്ങള്‍ക്ക് വേണ്ടി’ എന്ന പാവങ്ങളായ കര്‍ഷകരടക്കമുള്ളവരുടെ ആപ്തവാക്യം അവഗണിച്ചു തിരികെ കയറി പോവാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല ….1996 ലെ ജനറല്‍ ഇലക്ഷന് കനക് പുരയില്‍ നിന്നും മത്സരിച്ച കുമാര സ്വാമി എതിരു നിന്ന ചന്ദ്ര ശേഖര മൂര്‍ത്തിയില്‍ നിന്നും കനത്ത പരാജയം ഏറ്റു വാങ്ങി ..പക്ഷെ അദ്ദേഹം തളര്‍ന്നില്ല ..! 1999 ല്‍ വീണ്ടും മത്സരിച്ചെങ്കിലും അവിടെയും കനത്ത പരാജയം തന്നെയായിരുന്നു ഫലം .’.ഒന്നില്‍ പിഴച്ചാല്‍ മൂന്ന്‍ ‘ എന്ന തത്വം അനുസ്മരിക്കത്തക്കവണ്ണം 2004 രാമ നഗര അസംബ്ലിയില്‍ നിന്നും റെക്കോര്ഡ് ഭൂരിപക്ഷവുമായി അദ്ദേഹംജയിച്ചു കയറി ….ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷം ലഭിക്കാതെ ഇരുന്ന തിരഞ്ഞെടുപ്പില്‍ മന്ത്രി സഭ രൂപികരിക്കാന്‍ 58 സീറ്റ് നേടിയ കുമാര സ്വാമിയടങ്ങുന്ന ജെ ഡി എസ് .കോണ്ഗ്രസ് സഖ്യത്തെ ഗവര്‍ണ്ണര്‍ ക്ഷണിച്ചു ..! ധരം സിംഗ് മുഖ്യമന്ത്രിയായി കോണ്ഗ്രസ് ലേബലില്‍ സത്യപ്രതിജ്ഞ ചെയ്തു ..പക്ഷെ രാഷ്ട്രീയ കളികള്‍ കര്‍ണ്ണാടക കാണാനിരിക്കുന്നതെ ഉണ്ടായിരുന്നുള്ളൂ …ഒന്നര വര്‍ഷത്തിനുള്ളില്‍ നാല്‍പ്പത്തി രണ്ടു എം എല്‍ എ മാര്‍ കൈയ്യിലുണ്ടായിരുന്ന കുമാര സ്വാമി കോണ്ഗ്രസ് പിന്തുണ പിന്‍വലിച്ചു …തുടര്‍ന്ന്‍ ബി ജെ പിയുമായി സഖ്യം ചേര്‍ന്നു … അതോടെ കോണ്ഗ്രസ് മന്ത്രി സഭ താഴെ വീണു …2006 ഫെബ്രുവരി മാസം ഗവര്‍ണ്ണറുടെ ഉത്തരവില്‍ ബി ജെ പി പിന്തുണയോടെ കുമാര സ്വാമി അധികാരത്തിലേക്ക് …
ജനങ്ങളുടെ ‘പ്രിയപ്പെട്ട മുഖ്യ മന്ത്രി’ എന്ന പേര് ഊട്ടിയുറപ്പിക്കുന്നു
——————————————————————————-
രാജ്യത്തിന്‍റെ പ്രധാന മന്ത്രി പദം അലങ്കരിച്ച പിതാവ് ദേവഗൌഡയ്ക്ക് സമാനമായി കേവലം ഇരുപത് മാസമേ കുമാര സ്വാമിക്ക് അധികാരത്തില്‍ തുടരാന്‍ കഴിഞ്ഞിരുന്നുള്ളൂ..ആ കാലയളവില്‍ വളരെയധികം ജനോപകാരപ്രദമായ കാര്യങ്ങള്‍ അദ്ദേഹത്തിന് ചെയ്യാന്‍ കഴിഞ്ഞു ..അക്കാലത് വ്യക്തി ജീവിതത്തിലെ ചില പ്രശ്നങ്ങള്‍ ഒരു ഭാഗത്ത് അദ്ദേഹത്തെ വേട്ടയാടിയിരുന്നു , ..ആദ്യ ഭാര്യയില്‍ നിന്നും പിരിഞ്ഞു കന്നഡ നടി രാധികയെ വിവാഹം കഴിച്ചതും തുടര്‍ന്ന് ആദ്യ വിവാഹത്തിലെ ചില പൊരുത്തക്കേടുകളും ആ വ്യക്തിത്വത്തില്‍ കരി നിഴല്‍ വീഴ്ത്തി…! എങ്കിലും ജന സേവനത്തില്‍ അദ്ദേഹം വ്യാപൃതനായിരുന്നു ….കര്‍ഷകര്‍ക്ക് വേണ്ടി നിലകൊണ്ട അദ്ദേഹത്തിന്റെ കുടുംബ രാഷ്ടീയ പാരംബര്യത്തിന്റെ ചുവടു പിടിച്ചു ചില പദ്ധതികള്‍ കുമാര സ്വാമി ആവിഷ്കരിച്ചു …’ജനതാ ദര്‍ശന ‘ പദ്ധതി ആയിരുന്നു അവയില്‍ ശ്രദ്ധേയം..മുഖ്യമന്ത്രിയായിരുന്ന വേളയില്‍ സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലും വരെ നേരിട്ട് കടന്നു ചെന്ന് ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഇതിലൂടെ കഴിഞ്ഞു ….പ്രധാനമായും കര്‍ഷകര്‍ക്ക് എപ്പോള്‍ വേണമെങ്കിലും നേരിട്ട് കണ്ടു പരാതി ബോധിപ്പിക്കാനുള്ള സൗകര്യം അദേഹം ഒരുക്കി ..കടങ്ങള്‍ പലതും എഴുതി തള്ളി ..അവര്‍ക്ക് വേണ്ട വായ്പ്പാ സൗകര്യങ്ങള്‍ അനുവദിച്ചു ..ഇപ്രകാരം ജന സമ്മിതി നിറഞ്ഞ ഭരണം തന്നെയായിരുന്നു അദ്ദേഹത്തിന് കാഴ്ച വെയ്ക്കാന്‍ കഴിഞ്ഞത് …! പക്ഷെ അധികാര കൊതി നിറഞ്ഞ മന്ത്രി സഭയില്‍ ക്രെമേണ പലരിലും ‘മുറു മുറുപ്പ് ‘ ഉയരാന്‍ അധിക കാലം വേണ്ടി വന്നില്ല ..! ചില എം എല്‍ മാരുമായുള്ള അദ്ദേഹത്തിന്റെ തര്‍ക്കം മൂര്‍ച്ചിച്ചു ..2007 ഒക്ടോബര്‍ മാസം പടി ഇറങ്ങാന്‍ കുമാര സ്വാമി തീരുമാനിച്ചു കഴിഞ്ഞിരുന്നു …തുടര്‍ന്ന്‍ ബി ജെ പി യുടെ ബി എസ് യെദിയൂരപ്പ മുഖ്യമന്ത്രിയായി സ്ഥാനമേറ്റു ..!
 
 
കുമാര സ്വാമി എന്ന മനുഷ്യന്‍ കര്‍ണ്ണാടക സംസ്ഥാനം കണ്ട ഏറ്റവും മികച്ച പൊതു പ്രവര്‍ത്തകന്‍ എന്ന അവകാശ വാദമൊന്നും ഉന്നയിക്കുന്നില്ല .. പക്ഷെ അഴിമതിയില്‍ മുങ്ങി കുളിക്കുന്ന അപവാദങ്ങള്‍ നിറഞ്ഞ സംസ്ഥാന രാഷ്ട്രീയത്തില്‍ ജനങ്ങളുടെ ക്ഷേമം ലാക്കാക്കി ആ കൈകള്‍ ചിലപ്പോഴെങ്കിലും ചലിക്കപ്പെടുമെന്ന കാര്യത്തില്‍ സംശയം ഇല്ല …. ‘കന്നഡ മക്കള്‍’ അനുഭവിച്ചറിഞ്ഞ കാര്യമാണത് ….!
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us