മലപ്പുറം : എടപ്പാളിലെ തിയേറ്ററില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ പൂട്ടാന്‍ തന്നെ ഉറച്ചു പോലീസ് …മുഖ്യ പ്രതി മൊയ്തീന്‍ കുട്ടിയ്ക്കെതിരെ ‘പോക്സോ ‘ 5A പ്രകാരം കൂടുതല്‍ വകുപ്പ് ചുമത്തും ..കുട്ടിയുടെ അമ്മയ്ക്കെതിരെയും കടുത്ത നടപടികളിലേക്കാണ് നീങ്ങുന്നത് ….
അതേസമയം കേസേടുക്കുന്നതില്‍ കാലതാമസം വരുത്തിയ ചങ്ങരംകുളം മുന്‍ എസ് ഐക്കെതിരെയും ഗൌരവമായ രീതിയില്‍ കേസെടുക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രത്യേക നിര്‍ദ്ദേശം നല്‍കി …ബാല പീഡകര്‍ക്കെതിരെയുള്ള കേന്ദ്ര നിയമ ഭേദ ഗതി പ്രാബല്യത്തിലായാല്‍ പ്രതിക്ക് വധ ശിക്ഷ വരെ ലഭിച്ചേക്കാമെന്നാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരില്‍ നിന്നും അറിയാന്‍ കഴിഞ്ഞത് ..!
പീഡനത്തിനിരയായ പെണ്‍കുട്ടിയെ മലപ്പുറത്തെ നിര്‍ഭയ ഹോമില്‍ പ്രവേശിപ്പിച്ചു …പെണ്‍കുട്ടിയുടെ രണ്ടു സഹോദരിമാരില്‍ നിന്നും പോലീസ് മൊഴി രേഖപ്പെടുത്തി …