അഞ്ചു ദിവസത്തെ യാത്ര; ഒരാൾക്ക് ചെലവ് നാലു ലക്ഷം രൂപ; ഗോൾഡൻ ചാരിയറ്റ്പുനരാരംഭിച്ചു

ബെംഗളൂരു : വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടുള്ള ആഡംബര തീവണ്ടിയായ ഗോൾഡൻ ചാരിയറ്റ് സർവീസ് പുനരാരംഭിച്ചു.

യശ്വന്തപുര റെയിൽവേ സ്റ്റേഷനിൽ ടൂറിസം മന്ത്രി എച്ച്.കെ. പാട്ടീൽ തീവണ്ടി ഫ്ലാഗ് ഓഫ് ചെയ്തു. ബെംഗളൂരുവിൽനിന്ന് ആരംഭിച്ച് മൈസൂരു, കാഞ്ചിപുരം, മഹാബലിപുരം, തഞ്ചാവൂർ, കൊച്ചി, മാരാരിക്കുളം എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് തിരിച്ച് ബെംഗളൂരുവിലെത്തുന്ന ട്രിപ്പാണ് ശനിയാഴ്ച ആരംഭിച്ചത്.

അഞ്ചു ദിവസത്തെ യാത്രയ്ക്ക് ഒരാൾക്ക് നാലു ലക്ഷം രൂപയാണ് ചെലവ്. ജനുവരി നാലിനാണ് അടുത്ത സ്ഥലങ്ങളിലേക്കുള്ള സർവീസ്.

  എസ്.ഐ.ആര്‍ ഡ്യൂട്ടിക്ക് പോകുന്നതിനിടെ അപകടം: വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മരിച്ചു; ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധം ശക്തം

യാത്രക്കാരെ പ്രശസ്തമായ പൈതൃക കേന്ദ്രങ്ങൾ, പുരാതന തീരദേശ നഗരങ്ങൾ, പശ്ചിമഘട്ടം, സാംസ്കാരിക പ്രാധാന്യമുള്ള സ്ഥലങ്ങൾ എന്നിവിടങ്ങളിലൂടെയെല്ലാം കൊണ്ടുപോകുന്നതാണ് ഗോൾഡൻ ചാരിയറ്റ്.

തീവണ്ടിയിൽ 40 കാബിനുകളിലായി 80 സഞ്ചാരികളെ ഉൾക്കൊള്ളും. 2018-ൽ നിർത്തിയ തീവണ്ടിയാണ് പുനരാരംഭിച്ചത്.

റെയിൽവെ, കേന്ദ്ര, സംസ്ഥാന വിനോദ സഞ്ചാര വകുപ്പുകൾ എന്നിവയുടെ സംയുക്ത സംരംഭമാണിത്.

ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം പ്രാദേശിക ഹോട്ടലുകൾ, കരകൗശല വിദഗ്ധർ, ടൂർ ഓപ്പറേറ്റർമാർ എന്നിവരുടെ വരുമാനം വർധിപ്പിക്കാൻ ഈ സംരംഭം സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു.

  കാവേരി തർക്കം: കർണാടകയിൽ ബന്ദ് പ്രക്ഷുബ്ധം; വാട്ടാൽ നാഗരാജ് കസ്റ്റഡിയിൽ, പൊലീസിനെതിരെ പ്രതിഷേധം

ചീഫ് സെക്രട്ടറി ഡോ. ശാലിനി രജനീഷ് ചടങ്ങിൽ പങ്കെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ട്രെയിനുകളിൽ അധിക ലഗേജ് കൈവശമുണ്ടോ? ട്രെയിൻ യാത്രക്കാർക്ക് വലിയ ആശ്വാസവുമായി റെയിൽവേയുടെ പുതിയ പ്രഖ്യാപനം
[masterslider id="10"]

Related posts