24 പേജ് കത്തെഴുതിവെച്ച് ജീവനൊടുക്കിയ ബെംഗളൂരു ടെക്കിയുടെ ഭാര്യാമാതാവും സഹോദരനും അറസ്റ്റിൽ; ഭാര്യ ഒളിവിൽ

ബെംഗളൂരു : കഴിഞ്ഞദിവസം ആത്മഹത്യചെയ്ത ഐ.ടി. ജീവനക്കാരന്റെ ഭാര്യ ഭാര്യാ മാതാവിനെയും സഹോദരനെയും കർണാടക പോലീസ് അറസ്റ്റ് ചെയ്തു.

അതുലിൻ്റെ ഭാര്യ മാതാവ് നിഷ സിംഘാനിയ, ഭാര്യ സഹോദരൻ അനുരാഗ് സിംഘാനിയ എന്നിവരെ കർണാടക പൊലീസ് വ്യാഴാഴ്ച രാത്രിയാണ് അറസ്റ്റ് ചെയ്തത്.

അതുലിൻ്റെ ഭാര്യ നികിത സിംഘാനിയ ഒളിവിലാണെന്നും അവർക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചതായും വൃത്തങ്ങൾ അറിയിച്ചു.

  ഒരു മാസമായി 16 കാരൻ കരകയറാതെ വെള്ളത്തിൽ; ആശങ്കയിലായി നാട്ടുകാർ

ഉത്തർപ്രദേശിലെ ജൗൻപൂരിൽ വെച്ചാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്, അവിടെയുള്ള പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്തുവരികയാണ്.

കർണാടക പോലീസ് കോടതിയിൽ നിന്ന് അനുമതി വാങ്ങിയ ശേഷം ഇവരെ ബെംഗളൂരുവിലേക്ക് മാറ്റും.

24 പേജുള്ള കത്തെഴുതിവെച്ച് ഉത്തര്‍പ്രദേശ് സ്വദേശി അതുല്‍ സുഭാഷ് ജീവനൊടുക്കിയത്. ഭാര്യയുടെയും അവരുടെ വീട്ടുകാരുടെയും പീഡനം സഹിക്കവയ്യാതെയാണ് താന്‍ ജീവനൊടുക്കുന്നതെന്ന് അതുല്‍ മരണക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഉൾപ്പടെ സംസ്ഥാന പല ഭാ​ഗങ്ങളിലും മൂന്ന് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ നാല് പേരെ കത്തികാട്ടി ഭീഷണിപ്പെടുത്തി യുപിഐ വഴി കൊള്ളയടിച്ചു
[masterslider id="10"]

Related posts