ആത്മഹത്യയ്ക്ക് മുമ്പ് 34 കാരൻ പുറത്ത് വിട്ട വീഡിയോ ചർച്ചയാകുന്നു 

ബെംഗളൂരു: യു.പിയില്‍ നിന്നുള്ള അതുല്‍ സുഭാഷ് എന്ന 34കാരൻ കഴിഞ്ഞ ദിവസം ബെംഗളൂരുവിലെ വീട്ടില്‍ സീലിംഗില്‍ തൂങ്ങി ജീവിതം അവസാനിപ്പിച്ചത് സമൂഹ മാധ്യമങ്ങളില്‍ ചർച്ചയാവുന്നു.

മരിക്കുന്നതിന് മുമ്പ് റെക്കോർഡ് ചെയ്ത ഹൃദയഭേദകമായ നാലു മിനിറ്റ് വിഡിയോയിലൂടെയാണിത്.

അതുല്‍ താൻ അനുഭവിച്ച മാനസിക പീഡനത്തെക്കുറിച്ച്‌ വിവരിക്കുകയും കുടുംബത്തിന് നീതി ആവശ്യപ്പെടുകയും നിയമ വ്യവസ്ഥയോട് പ്രതിഷേധം പ്രകടിപ്പിക്കുകയും ചെയ്തു.

ബെംഗളൂരുവിലെ ഒരു സ്വകാര്യ ഐ.ടി സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന അതുല്‍ തന്‍റെ ഭാര്യയും ബന്ധുക്കളും ഉപദ്രവിച്ചെന്ന് ആരോപിച്ച്‌ 24 പേജുള്ള മരണക്കുറിപ്പ് പങ്കുവെച്ചതായും പോലീസ് വെളിപ്പെടുത്തി.

തന്നെ ഉപദ്രവിച്ചവർ നിയമത്തിനു മുന്നില്‍ ശിക്ഷിക്കപ്പെടുന്നതുവരെ ചിതാഭസ്മം സംസ്കരിക്കരുതെന്നായിരുന്നു അദ്ദേഹത്തിന്‍റെ അവസാന അഭ്യർഥന.

  വാടക 40,000 രൂപയോ? പണം പാഴാക്കുകയാണെന്ന് പറഞ്ഞവർക്ക് യുവാവിന്റെ 'മാസ്' മറുപടി

അത് സംഭവിച്ചില്ലെങ്കില്‍ തന്‍റെ ആത്മാവിന് വേണ്ടി ചിതാഭസ്മം കോടതിക്ക് പുറത്തുള്ള ഓടയില്‍ തള്ളണമെന്നും ഈ രാജ്യത്തെ നീതിയുടെ വില മനസ്സിലാക്കിക്കാനാണിതെന്നും യുവാവ് പറഞ്ഞു.

തെറ്റായ ആരോപണങ്ങളിലും പീഡനങ്ങളിലും വേദന പ്രകടിപ്പിക്കുകയും നല്ല ഭാവിക്കായി കുട്ടിയെ സ്വന്തം മാതാപിതാക്കള്‍ വളർത്തണമെന്നതുള്‍പ്പടെ നിരവധി ആഗ്രഹങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്തു.

കുട്ടിയെ വളർത്താൻ പണമില്ലെന്ന് ഭാര്യ തന്നെ സമ്മതിച്ചിട്ടുണ്ടെന്നും അവനെ ഏറ്റവും നന്നായി പരിപാലിക്കുന്ന മാതാപിതാക്കളും സഹോദരനുമടങ്ങുന്ന തന്‍റെ കുടുംബത്തെ ഏല്‍പ്പിക്കണമെന്നും യുവാവ് പറഞ്ഞു.

ഭാര്യയെയും അവളുടെ കുടുംബത്തെയും മൃതദേഹത്തിനരികില്‍ പ്രവേശിപ്പിക്കരുതെന്ന് അതുല്‍ ആവശ്യപ്പെട്ടു.

കാമറയോ കൂടിക്കാഴ്ചയുടെ തെളിവോ ഇല്ലാതെ ഭാര്യയെയോ അവളുടെ കുടുംബാംഗങ്ങളെയോ കാണരുതെന്നും അതുല്‍ കുടുംബാംഗങ്ങളോട് അഭ്യർത്ഥിച്ചു.

തന്നെ ഉപദ്രവിച്ചവരെ ആവശ്യമെങ്കില്‍ പൊതുസ്ഥലങ്ങളില്‍ വെച്ച്‌ മാത്രം കാണുക.

  പരാതി നൽകാൻ ക്യുആർ കോഡ്; സ്ത്രീകൾക്ക് പോലീസ് സ്റ്റേഷനുകളിൽ അർഹമായ പരിഗണന ഉറപ്പാക്കണം: വനിതാ കമ്മീഷൻ

കേസില്‍ ഉള്‍പ്പെട്ട ജഡ്ജിക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും ഇവരെല്ലാം ചേർന്ന് തന്നെ കുടുക്കിയതാണെന്നും യുവാവ് ആരോപിച്ചു.

നിയമവ്യവസ്ഥയോടുള്ള തന്‍റെ നിരാശയില്‍ എടുത്ത കടുത്ത തീരുമാനം മൂലമുണ്ടായ വേദനയില്‍ മാതാപിതാക്കളോട് ക്ഷമാപണവും ഉള്‍പ്പെടുത്തി.

മാറത്തഹള്ളി പോലീസ് സ്റ്റേഷൻ പരിധിയിലെ മഞ്ജുനാഥ് ലേഔട്ട് ഏരിയയിലാണ് സംഭവം.

അതുല്‍ കുറച്ചുകാലമായി ദാമ്പത്യ തർക്കം നേരിടുന്നതായി പോലീസ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.

ഉത്തർപ്രദേശില്‍ ഭാര്യ തനിക്കെതിരെ കേസു കൊടുത്തത് അദ്ദേഹത്തിന്‍റെ വിഷമം ഏറ്റി.

ഇ മെയില്‍ വഴിയും താൻ ഉള്‍പ്പെട്ടിരുന്ന ഒരു എൻ.ജി.ഒയുമായി ബന്ധപ്പെട്ട ഒരു വാട്ട്‌സ്‌ആപ്പ് ഗ്രൂപ്പുമായും പങ്കുവെച്ച മരണക്കുറിപ്പില്‍ അതുല്‍ താൻ നേരിട്ട വെല്ലുവിളികളുടെ വിശദമായ വിവരണം നല്‍കി.

നീതിന്യായ വ്യവസ്ഥക്കെതിരായ ആരോപണങ്ങള്‍ അതിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭാര്യയ്ക്ക് വൈകൃതമായ ലൈംഗിക ആവശ്യങ്ങൾ; മാനസികമായി പീഡിപ്പിക്കുന്നു: ന​ഗരത്തിൽ പരാതിയുമായി യുവാവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us