ലാലുവിന്‍റെ മകന്‍റെ വിവാഹത്തില്‍ കൂട്ടത്തല്ല്; വിവാഹവിരുന്ന് അലങ്കോലമാക്കി

പാറ്റ്ന: ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്‍റെ മകന്‍ തേജ് പ്രതാപ് യാദവിന്‍റെ വിവാഹ വിരുന്നില്‍ കൂട്ടത്തല്ല്. അതിക്രമിച്ച് കയറിയ ജനക്കൂട്ടം ഭക്ഷണവും പാത്രങ്ങളും അടിച്ചു മാറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍. മാധ്യമപ്രവര്‍ത്തകരുള്‍പ്പടെയുള്ളവരെ മര്‍ദ്ദിച്ചു.

ഇന്നലെയായിരുന്നു തേജ് പ്രതാപും ആര്‍ജെഡി എംഎല്‍എ ചന്ദ്രിക റായിയുടെ മകളുമായ ഐശ്വര്യ റായിയും തമ്മിലുള്ള വിവാഹം. വരനും വധുവും മാല ചാര്‍ത്തിയ ഉടനെ ജനക്കൂട്ടം വിഐപികള്‍ ഇരിക്കുന്ന ഭാഗത്തേക്ക് തള്ളിക്കയറി. തുടര്‍ന്ന് ഭക്ഷണം വച്ചിരുന്ന ഭാഗത്തേക്ക് എത്തി അവിടെയും അലങ്കോലമാക്കി.

  ഉത്തരേന്ത്യൻ ന​ഗരങ്ങളിൽ ശക്തമായ ഭൂചലനം: ജനങ്ങൾ പരിഭ്രാന്തരായി തെരുവിലിറങ്ങി

ഭക്ഷണം കഴിക്കാന്‍ തയാറാക്കി ഇട്ടിരുന്ന കസേരകളും മേശകളും ഉള്‍പ്പെടെയുള്ളവ ആളുകള്‍ നശിപ്പിച്ചു. ഇതോടെ പാര്‍ട്ടിയുടെ മറ്റ് നേതാക്കള്‍ വടിയും മറ്റുമെടുത്ത് ഇവരെ ഓടിക്കാന്‍ ശ്രമിച്ചു. ഏഴായിരം പേര്‍ക്കുള്ള സദ്യയാണ് വിവാഹത്തിനായി ഒരുക്കിയിരുന്നത്. എന്നാല്‍, ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ മതിയായ മുന്‍കരുതല്‍ സ്വീകരിച്ചിരുന്നില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കളിക്കുന്നതിനിടെ രണ്ടുവയസുകാരൻ കുഴൽകിണറിൽ വീണു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഭക്ഷണം കിട്ടില്ലെങ്കിൽ പണം പോക്കറ്റിലിരിക്കും! ഐആർസിടിസിയുടെ പുതിയ അറിയിപ്പ് യാത്രക്കാരെ അമ്പരപ്പിക്കുന്നു
[masterslider id="10"]

Related posts

Click Here to Follow Us