നവജാത ശിശുവിനെ ആശുപത്രി ടോയ്ലറ്റിൽ ഇട്ട് ഫ്ലെഷ് ചെയ്തതായി പരാതി 

ബെംഗളൂരു: നവജാത ശിശുവിനെ ആശുപത്രിയിലെ ടോയ്‌ലറ്റില്‍ ഇട്ട് ഫ്ലെഷ് ചെയ്തു.

രാംനഗർ ജില്ലയിലെ ഹരോഹള്ളിയിലാണ് ദാരുണമായ സംഭവമുണ്ടായത്.

ആശുപത്രിയുടെ താഴത്തെ നിലയിലുള്ള ടോയ്‌ലറ്റില്‍ നിന്നാണ് കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തിയത്.

ശുചിമുറിയില്‍ അടഞ്ഞുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അധികൃതർ തൂപ്പുകാരോടും പ്ലംബർമാരോടും അത് പരിഹരിക്കാൻ ആവശ്യപ്പെട്ടു.

ഹെല്‍ത്ത് ഫെസിലിറ്റിയിലെ ജീവനക്കാർ കമോഡിലെ തടസ്സം പരിഹരിക്കുന്നതിനിടെയാണ് സംഭവം പുറത്തറിയുന്നത്.

വെള്ളത്തിൻ്റെ ഒഴുക്ക് തടസ്സപ്പെടുത്തുന്നത് ശുചീകരണ തൊഴിലാളികള്‍ തിരിച്ചറിഞ്ഞു.

തുണിയോ പാഴ് വസ്തുക്കളോ ആണെന്നാണ് ആദ്യം സംശയം തോന്നിയത്.

  പ്രധാനമന്ത്രിയുടെ മണ്ഡ്യ സന്ദർശനം; സംസ്ഥാന ആവശ്യങ്ങൾ നിരത്തി സിദ്ധരാമയ്യ; പ്രധാനമന്ത്രിക്ക് 18 ഇന വികസന നിവേദനം; മേക്കാദാട്ടുവും എയിംസും പട്ടികയിൽ

ശേഷമാണ് നവജാതശിശുവിൻ്റെ മൃതദേഹം അവിടെ നിന്നും കണ്ടെത്തിയത്.

ശുചിമുറിയില്‍ അടിഞ്ഞുകൂടുന്ന വസ്തുക്കള്‍ പുറത്തെടുക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തത്.

കുഞ്ഞിന് ഒന്നോ രണ്ടോ ദിവസം പ്രായമുണ്ടെന്നാണ് സംശയം.

ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നതെന്നാണ് പോലീസ് നിഗമനം.

സംഭവം ഡോക്ടർമാരിലും ആശുപത്രി ജീവനക്കാരിലും ഞെട്ടലുളവാക്കി.

അതേസമയം കുട്ടിയുടെ മൃതദേഹം പോലീസ് പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.

കുഞ്ഞിൻ്റെ ജനനം മറച്ചുവെക്കാൻ പ്രതികള്‍ ശ്രമിച്ചതാകാമെന്നാണ് പോലീസ് സംശയിക്കുന്നത്.

സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

  മരിക്കാത്ത ഓർമ്മയായി 'അപ്പു'; പുനീത് രാജ്കുമാറിന്റെ അൻപത്തിയൊന്നാം ജന്മവാർഷികം ആഘോഷമാക്കി ആരാധകർ

പ്രതികളുടെ നീക്കത്തെക്കുറിച്ചുള്ള സൂചനകള്‍ക്കായി പോലീസ് ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയായിരുന്നു.

നവജാത ശിശുവിനെ കാണാതായതുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിട്ടില്ലെന്നും അമ്മയ്ക്ക് കുറ്റകൃത്യത്തില്‍ പങ്കുണ്ടോ അതോ കുഞ്ഞിനെ മറ്റെവിടെയെങ്കിലും നിന്ന് ഇവിടെ കൊണ്ടുവന്നതാണോയെന്ന് സംശയിക്കുന്നതായും പോലീസ് വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നിഴലുകൾ ഇല്ലാതായ നിമിഷം; ബെംഗളൂരുവിൽ കൗതുകമായി 'സീറോ ഷാഡോ ഡേ'
[masterslider id="10"]

Related posts

Click Here to Follow Us