ഹണിട്രാപ്പില്‍ കുടുക്കി കോടികൾ തട്ടിയ കേസിൽ 4 പേർ അറസ്റ്റിൽ 

ബെംഗളൂരു: സ്വകാര്യ വീഡിയോ ചിത്രീകരിച്ച്‌ ഹണിട്രാപ്പില്‍ കുടുക്കി 48-കാരനില്‍ നിന്നും കോടികള്‍ തട്ടിയ കേസില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ നാല് പേർ അറസ്റ്റില്‍.

തബസ്സം ബീഗം, അജിമുദ്ദീൻ, ആനന്ദ്, അഭിഷേക് എന്നിവരാണ് അറസ്റ്റിലായത്.

48 കാരനായ കേന്ദ്ര സർക്കാർ ജീവനക്കാരനെയാണ് സംഘം തട്ടിപ്പിന് ഇരയാക്കിയത്.

2021 മുതല്‍ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടുന്ന പ്രതികള്‍ വാട്‌സ്‌ആപ്പില്‍ സ്വകാര്യ ഫോട്ടോകള്‍ അയച്ചുകൊടുത്ത് ഇരയെ ഭീഷണിപ്പെടുത്തി ഒടുവില്‍ 2.5 കോടി രൂപ തട്ടിയെടുക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

  12 കോടി ലഹരിഗുളികൾ പിടികൂടി; മലയാളി സൂത്രധാരന്മാർ അറസ്റ്റിൽ

തട്ടിപ്പിനിരയായ 48-കാരൻ ആർടി നഗറിലെ ഒരു ജിമ്മില്‍ വെച്ച്‌ പ്രതികളില്‍ ഒരാളായ തബസ്സുമിനെ പരിചയപ്പെടുകയും, തുടർന്ന് ഇരുവരും സുഹൃത്തുക്കളാകുകയും ചെയ്തു.

താൻ ഒരു കുട്ടിയെ ദത്തെടുത്തെന്ന് പറഞ്ഞ തബസ്സം ആദ്യം സഹായം അഭ്യർത്ഥിക്കുകയും പിന്നീട് ഇരയെ ബ്ലാക്ക് മെയില്‍ ചെയ്യുകയും സ്വകാര്യ ഫോട്ടോകള്‍ എടുത്ത് അവ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും അയക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

കൂട്ടുപ്രതികള്‍, പോലീസും അഭിഭാഷകരും ആണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി 2.5 കോടി രൂപ തട്ടിയെടുക്കുകയായിരുന്നു.

  കാവേരി തർക്കത്തിൽ വഴിത്തിരിവ്: കർണാടകവും തമിഴ്നാടും ഉഭയകക്ഷി ചർച്ചയ്ക്ക്; ഡികെ ശിവകുമാർ ജോസഫ് വിജയിയെ ബെംഗളൂരുവിലേക്ക് ക്ഷണിച്ചു

വീണ്ടും സംഘം പണം ആവശ്യപ്പെട്ടതോടെ തട്ടിപ്പിന് ഇരയായ ആള്‍ സിസിബിക്ക് പരാതി നല്‍കുകയായിരുന്നു.

സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  37 കിലോമീറ്റർ നീളുന്ന ആ ഡബിൾ ഡെക്കർ ഫ്ലൈഓവർ ബെംഗളൂരുവിന് പാരയാകുമോ? ഞെട്ടിക്കുന്ന റിപ്പോർട്ടുമായി 'റൈറ്റ്സ്'!
[masterslider id="10"]

Related posts