രേണുകാസ്വാമി കൊലക്കേസ്; ദർശന്റെ ജാമ്യത്തിനെതിരേ സുപ്രീംകോടതിയിൽ ഹർജി ഉടൻ

ബെംഗളൂരു : രേണുകാസ്വാമി കൊലക്കേസിലെ പ്രതി നടൻ ദർശന് കർണാടക ഹൈക്കോടതി ഇടക്കാലജാമ്യം അനുവദിച്ചതിനെതിരേ സുപ്രീംകോടതിയിൽ ഹർജിനൽകുന്നതിനുള്ള നടപടികൾ തുടങ്ങി.

അപ്പീൽ ഹർജി ഉടൻ സുപ്രീംകോടതിയിലെത്തുമെന്ന് ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണർ ബി. ദയാനന്ദ പറഞ്ഞു.

ഒക്ടോബർ 30-നാണ് ദർശന് നട്ടെല്ലിനുള്ള ശസ്ത്രക്രിയക്ക് വിധേയനാകാൻ കോടതി ആറാഴ്ചത്തേക്ക് ജാമ്യംനൽകിയത്.

ജാമ്യംലഭിച്ച് മൂന്നാഴ്ചയാകാനായിട്ടും ഇതുവരെ ശസ്ത്രക്രിയക്ക് വിധേയനായിട്ടില്ല. ഇടക്കാലജാമ്യം ചോദ്യംചെയ്ത് സംസ്ഥാനം സുപ്രീംകോടതിയെ സമീപിക്കുമെന്ന് ആഭ്യന്തരമന്ത്രി ജി. പരമേശ്വര നേരത്തേ വ്യക്തമാക്കിയിരുന്നു.

  ഓണത്തിന് മലയാളികൾക്ക് ആശ്വാസമായി കണ്ണൂരിലേക്കും കോട്ടയിലേക്കും പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ

131 ദിവസത്തെ ജയിൽവാസത്തിനുശേഷമാണ് ദർശൻ പുറത്തിറങ്ങിയത്. ആദ്യം ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിലും തുടർന്ന് ബല്ലാരി ജയിലിലുമായിരുന്നു ദർശൻ.

ജൂൺ 11-നാണ് അറസ്റ്റിലായത്. ചിത്രദുർഗ സ്വദേശി രേണുകാസ്വാമിയെ ദർശനും കൂട്ടുപ്രതികളുംചേർന്ന് ബെംഗളൂരുവിലെത്തിച്ച് മർദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.

ദർശനും നടി പവിത്ര ഗൗഡയും ഉൾപ്പെടെ 17 പ്രതികളാണ് കേസിലുള്ളത്. കേസിലെ ഒന്നാംപ്രതിയായ പവിത്ര ഗൗഡ ഇപ്പോഴും പരപ്പന അഗ്രഹാര ജയിലിൽ റിമാൻഡിലാണ്. രണ്ടാംപ്രതിയാണ് ദർശൻ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ദേശീയപാത 66-ൽ ഇനി 13 ടോൾ ബൂത്തുകൾ; എട്ടെണ്ണം പുതുതായി വരും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇനി കാത്തിരിപ്പില്ല; ബിഎംടിസിയിൽ വരുന്നു അപ്രതീക്ഷിത മാറ്റങ്ങൾ, വഴിയൊരുങ്ങി ഇ-വിപ്ലവത്തിന്! പുതിയ റൂട്ടുകൾ ഇവ
[masterslider id="10"]

Related posts